Breaking News

ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യും; നടപടികള്‍ ആരംഭിച്ച്‌ മോട്ടോര്‍വാഹന വകുപ്പ്…

റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക്

വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച്‌ മോട്ടോര്‍വാഹന വകുപ്പ്. കേരള ഹൈക്കോടതിയുടെ wp(c) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍ സ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. ഈ പറഞ്ഞിരിക്കുന്ന രീതിയില്‍, റോഡ് സുരക്ഷക്ക് വിഘാതമാകുന്ന

ബോര്‍ഡുകള്‍ വസ്തുക്കള്‍ സാമഗ്രികള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം ജില്ലയിലെ ആര്‍ടിഒമാരുടെ വാട്‌സാപ്പിലോ ഇമെയിലിലോ ചിത്രങ്ങള്‍ സഹിതം സമര്‍പ്പിക്കാവുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …