Breaking News

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവീനോ തോമസ്; നിരവധി താരങ്ങൾ രം​ഗത്ത്…

കൊവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്ബോള്‍ മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുകയാണ് ഡോക്ടര്‍മാര്‍ക്ക്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്തിന്റെ

പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്‌സിജിന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്.

“ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്”, താരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ കാര്യം ഓര്‍മിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന്

ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ ഇന്‍സ്റ്റഗ്രാമ സ്റ്റോറിയിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തിനായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നടന്‍ ടൊവിനോയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …