Breaking News

കോവിഡ് ബാധിച്ച്‌ മരിച്ചത് 400 ജീവനക്കാര്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച്‌ കോള്‍ ഇന്ത്യ….

നിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച്‌ മരിച്ച പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച്‌ പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ. ഏകദേശം 400 ജീവനക്കാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി കോള്‍ ഇന്ത്യ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് കോള്‍ ഇന്ത്യ മോദിയോട് അഭ്യര്‍ത്ഥിച്ചു. ലോകത്ത് കല്‍ക്കരി മേഖലയില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് കോള്‍ ഇന്ത്യ.

രണ്ടരലക്ഷത്തിന് മുകളിലാണ് കോള്‍ ഇന്ത്യയിലെ ജീവനക്കാര്‍. ഇതുവരെ കോവിഡ് ബാധിച്ച്‌ ഏകദേശം 400 ജീവനക്കാര്‍ മരിച്ച പശ്ചാത്തലത്തിലാണ് സഹായഭ്യര്‍ത്ഥനയുമായി കോള്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

ഉടന്‍ തന്നെ പത്തു ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കണമെന്നാണ് കോള്‍ ഇന്ത്യയുടെ ആവശ്യം. ജീവനക്കാരുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിന് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കണം.

നിലവില്‍ 64,000 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു. മറ്റുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കോള്‍ ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റില്‍

യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ജീവനക്കാരുടെ സംരക്ഷണം കണക്കിലെടുത്ത് വിപുലമായ നിലയില്‍ വാക്‌സിനേഷന്‍ നടത്താനുള്ള ശ്രമമാണ് കമ്ബനി ചെയ്യുന്നതെന്ന് പ്രമുഖ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …