ശത്രുക്കള്‍ക്കെതിരെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ നാവിക സേന. അതിപ്രഹര ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ നാവിക സേന പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊജക്‌ട് 75 ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാണ് കൂടുതല്‍ അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. …
Read More »വൈറസിന് കാരണക്കാരായ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം: ഡൊണാള്‍ഡ് ട്രംപ്…
കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍വെച്ച സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് …
Read More »കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം വര്‍ധിപ്പിക്കും; നടപടി കോവിഡ് മൂന്നാംതരംഗം മുന്നില്‍കണ്ട്…
കോവിഡ് മൂന്നാംതരംഗം മുന്നില്‍കണ്ട് കുട്ടികള്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി. ആദ്യപടിയായി പീഡിയാട്രിക് ഐ.സി.യുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാര്‍ഡുകള്‍ നിര്‍മിക്കും. ഇതിനാണ് 25 കോടി വകയിരുത്തിയത്. കോവിഡ് മൂന്നാംതരംഗം വരാനുണ്ടെന്നും കുട്ടികളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിന്‍റെ …
Read More »ഏഷ്യാനെറ്റ് സീരിയല്‍ സീതകല്യാണത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍; ഷൂട്ടിങ് നടത്തിയ റിസോര്‍ട്ട് പോലീസ് സീല്‍ ചെയ്തു…
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതകല്യാണം സീരിയല്‍ രഹസ്യമായി ഷൂട്ട് ചെയ്തത് പോലീസെത്തി നിര്‍ത്തിച്ചു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെടല്‍. ഇതോടെ സീരിയല്‍ പ്രതിസന്ധിയിലാകുമെന്നാണ് …
Read More »കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 4% പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ നല്‍കും; ധനമന്ത്രി…
1600 കോടി പെന്‍ഷന്‍ ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം പത്രം വിതരണമടക്കമുള്ള വിതരണ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വാഹനം ലഭ്യമാക്കാന്‍ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ വാങ്ങാന്‍ സഹായം നല്‍കുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങള്‍, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാന്‍ …
Read More »ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന പതിനൊന്ന് ഇസ്ലാമിക തീവ്രവാദികള്‍ ഇന്തോനേഷ്യയില്‍ പിടിയില്‍…
ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന പതിനൊന്ന് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റു ചെയ്‌തെന്ന് ഇന്തോനേഷ്യന്‍ പോലീസ്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പാപ്പുവ പ്രോവിന്‍സില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പാപ്പുവയിലെ മെറൗക്കേ ജില്ലയില്‍ നിന്നാണ് ഭീകര വിരുദ്ധ സേന ഇവരെ പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ് മെറൗക്കേ. അറസ്റ്റിലായവരില്‍ നിന്നുള്ള സൂചനകളെ തുടര്‍ന്ന് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി മെറൗക്കേ …
Read More »പ്രധാനമന്ത്രിക്ക് വധഭീഷണി; 22 കാരന്‍ അറസ്റ്റില്‍…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ കജൂരി ഖാസിലാണ് സംഭവം. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച ശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് 22 കാരന്‍ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണിസന്ദേശമെത്തിയത്. ‘ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കജൂരി ഖാസില്‍നിന്ന് സല്‍മാന്‍ എന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് ജയിലില്‍ …
Read More »തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തി; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്…
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ലക്ഷദ്വീപ്, കേരള തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ …
Read More »ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.കെ. ജാനുവിന്റെ വക്കീല്‍ നോട്ടീസ്…
തനിക്കെതിരെ സാമ്ബത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ അഡ്വ. ടി.എം. റഷീദ് മുഖേനയാണ് നോട്ടീസ് അയച്ചത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ കല്‍പറ്റ പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനം വിളിച്ച് മാപ്പുപറയുക, ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അല്ലാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസില്‍ പറയുന്നു. പനവല്ലി, മുത്തങ്ങ സമരങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ …
Read More »സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ….
സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448 കൊല്ലം 2272 പാലക്കാട് 2201 തിരുവനന്തപുരം 2150 എറണാകുളം 2041 തൃശൂര്‍ 1766 ആലപ്പുഴ 1337 സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്ബതാം തിയ്യതി വരെ കടുത്ത നിയന്ത്രണങ്ങള്‍…Read more കോഴിക്കോട് 1198 കണ്ണൂര്‍ 856 കോട്ടയം 707 പത്തനംതിട്ട 585 കാസര്‍ഗോഡ് 560 ഇടുക്കി 498 വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
Read More »