Breaking News

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 4% പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ നല്‍കും; ധനമന്ത്രി…

1600 കോടി പെന്‍ഷന്‍ ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചെന്നും

ധനമന്ത്രി പറഞ്ഞു. അതേസമയം പത്രം വിതരണമടക്കമുള്ള വിതരണ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വാഹനം ലഭ്യമാക്കാന്‍ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ വാങ്ങാന്‍

സഹായം നല്‍കുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങള്‍, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാന്‍ 200 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

മാധ്യമങ്ങളുമായി സംവദിച്ചു. കഴിഞ്ഞ ബജറ്റിലെ ഒരു നിര്‍ദേശവും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഐസക്കിന്റെ ബജറ്റിലെ നിര്‍ദ്ദേശളെല്ലാം തുടരുമെന്നും അതിന്റെ കൂട്ടി ചേര്‍ക്കലുകളും തുടര്‍ച്ചയുമാണ് പുതിയ ബജറ്റെന്നും അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …