Breaking News

Breaking News

തുടര്‍ച്ചയായ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അഞ്ചു ദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വില വര്‍ധിച്ചു.

Read More »

രാജ്യത്ത് കൊവിഡ് സംഹാരതാണ്ഡവം; 24 മണിക്കൂറിനിടെ മൂന്നേമുക്കാല്‍ ലക്ഷം കടന്ന് കേസുകള്‍, മരണം 3,645…

അതിഭീകരമായി കുതിച്ചുയര്‍ന്ന് രാജ്യത്ത് കൊവിഡ് കേസുകൾ. പ്രതിദിന കേസുകള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. 3,79,257 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,645 പേര്‍ വൈറസ്ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് എന്നും മൂന്നു ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read More »

കോവിഡ് പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ആശങ്ക…

കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് രോ​ഗികളെ കാണാതാകുന്നത് ആശങ്കയേറ്റുന്ന വാർത്തയാണ്. ബാം​ഗളൂര്‍ ന​ഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ രോ​ഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായി കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ എന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരം …

Read More »

കൊവിഡ് വ്യാപനം രൂക്ഷം: വാഹന പരിശോധന ഊര്‍ജിതമാക്കി; വനിത ബുള്ളറ്റ് പട്രോള്‍ ടീം പ്രവര്‍ത്തനം തുടങ്ങി…

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണല്‍ എസ്പിമാര്‍ക്കായിരിക്കും സ്ക്വാഡിന്‍റെ ചുമതല. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. കോവിഡ് പ്രതിരോധത്തിനായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാ പോലീസ് മേധാവിമാരുടെ …

Read More »

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂക്ഷമാകുന്നു; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 35,013 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രിച്ചു; 41 മരണം…

സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂക്ഷമാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന് 35,013 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 41 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ സം​ഭ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും ഇ​ത്ര​യും ഉ​യ​രു​ന്ന​തും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണ്. എ​റ​ണാ​കു​ളം- 5,287 കോ​ഴി​ക്കോ​ട്- 4,317 തൃ​ശൂ​ര്‍- 4,107 മ​ല​പ്പു​റം- 3,684 തി​രു​വ​ന​ന്ത​പു​രം- 3,210 കോ​ട്ട​യം- 2,917 ആ​ല​പ്പു​ഴ- 2,235 പാ​ല​ക്കാ​ട്- 1,920 ക​ണ്ണൂ​ര്‍- 1,857 കൊ​ല്ലം- 1,422 ഇ​ടു​ക്കി- 1,251 പ​ത്ത​നം​തി​ട്ട- 1,202 കാ​സ​ര്‍​ഗോ​ഡ്- 872 വ​യ​നാ​ട്- …

Read More »

മറ്റു സംസ്ഥാനങ്ങളിലേതുപോലെ ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ എല്ലാവരും ഇക്കാര്യങ്ങൾ ചെയ്യുക: മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കില്‍, അത്രയധികം ശ്രദ്ധ നമ്മള്‍ പുലര്‍ത്തേണ്ടതായി വരും. ജീവനൊപ്പം ജീവനോപാധികള്‍ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.  പക്ഷേ, അതിനു നാടിന്റെ പരിപൂര്‍ണമായ സഹകരണം ആവശ്യമാണ്. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളാണ്. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ അനുവദിച്ച പരമാവധി ആളുകളെ വച്ച്‌ നടത്തിയാലോ എന്നല്ല, മറിച്ച്‌, അതു തല്‍ക്കാലം മാറ്റി …

Read More »

30,000 കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം: ആദ്യമായി സംസ്ഥാനത്തെ ഒരു ജില്ലയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 5000 കടന്നു; നാലു ജില്ലകളില്‍ മൂവായിരത്തിനു മുകളില്‍ രോഗികള്‍…

സംസ്ഥാനത്ത് ഇന്ന് 32, 819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന രോഗബാധകളുടെ എണ്ണം 30,000 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 5015 എറണാകുളം 4270 മലപ്പുറം 3251 തൃശൂര്‍ …

Read More »

സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്…

സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്. പത്തനംത്തിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തിലാണ്. ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികവും വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് …

Read More »

കൊവിഡ് പോസിറ്റീവായ ഒരാള്‍ 406 പേരിലേക്ക് രോഗം പടര്‍ത്തും; മാസ്‌കും സാമൂഹ്യ അകലവും വളരെ അത്യാവശ്യം; പഠന റിപ്പോര്‍ട്ട്…

കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്‌കും സാമൂഹ്യ അകലവും വളരെ അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. കൊവിഡ് ബാധിച്ച ഒരാള്‍ സമ്ബര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406 നിന്ന് 15 പേര്‍ എന്ന കണക്കിലേക്ക് രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്ബര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം …

Read More »

വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍; ഹർജിയിൽ ഹൈ​ക്കോ​ട​തിയുെ തീരുമാനം ഇങ്ങനെ…

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മായ മെയ് രണ്ടിന് ലോ​ക്ഡൗ​ണ്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വോട്ടെണ്ണൽ ദിനത്തിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്‍റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ട​തി​ക്ക് സം​ശ​യ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ വിഷയത്തിൽ …

Read More »