Breaking News

Breaking News

യുട്യൂബ് സിഇഒ സ്ഥാനത്ത് ഇനി ഇന്ത്യൻ വംശജൻ നീൽ മോഹൻ

വാഷിങ്ടണ്‍: ഇന്ത്യൻ വംശജൻ നീൽ മോഹൻ ഇനി യൂട്യൂബ് സിഇഒ. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീലിനെ സിഇഒ ആയി പ്രഖ്യാപിച്ചത്. നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. 2008ൽ ആണ് നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളിലും നീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More »

പഠാൻ 1,000 കോടിയിലേയ്ക്ക്; വെള്ളിയാഴ്ച ടിക്കറ്റ് വില കുറച്ച് പ്രദർശിപ്പിക്കും

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രദർശിപ്പിക്കും. 110 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ആഗോളതലത്തിൽ പഠാൻ ഇതിനകം 963 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ ആഘോഷിക്കപ്പെടാൻ പോവുകയാണെന്ന് നിർമാതാക്കൾ പറഞ്ഞു. പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ 2 തുടങ്ങിയ പ്രമുഖ തിയേറ്റർ …

Read More »

ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; വിശദീകരണവുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരിച്ച് ആദായനികുതി വകുപ്പ്. ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. നടപടിക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിങ് നടത്തിയത്. ഇവ പിന്നീട് തിരിച്ച് നൽകുകയും ചെയ്തു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തിറങ്ങാനും അനുവദിച്ചിരുന്നു. മറുപടി നൽകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ടു …

Read More »

ഇന്ത്യൻ സൂപ്പർ ലീഗ്; തുടർച്ചയായ രണ്ടാം തവണ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ

പനജി: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സി തകർത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പായത്. ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തുന്നത്. പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായിരുന്ന എഫ്സി ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിൽ …

Read More »

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച രാത്രി വരെ കടൽത്തീരങ്ങളിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Read More »

അൽ ഖ്വയ്ദയ്ക്ക് പുതിയ തലവൻ; സെയ്ഫ് അൽ അദെലിനെ നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ: മുൻ ഈജിപ്ഷ്യൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ സെയ്ഫ് അൽ അദെലിനെ ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ തലവനായി നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം യുഎസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്മെൻ അൽ സവാഹിരിക്ക് പകരക്കാരനായാണ് സെയ്ഫ് അൽ അദെൽ ചുമതലയേൽക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. മുൻ ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥനായ അദെൽ ഇറാൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1998 ൽ ടാൻസാനിയയിലും കെനിയയിലും …

Read More »

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, മറ്റുള്ളവർ മുന്നോട്ട് വരട്ടെ: ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, …

Read More »

ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണം അയക്കാം; ‘യുപിഐ ലൈറ്റു’മായി പേടിഎം

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്‍റ് രീതിയെ ആശ്രയിക്കുന്നത്. സാധാരണയായി ഇന്‍റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ, മോശം കണക്റ്റിവിറ്റിയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്. യുപിഐ ആപ്ലിക്കേഷനിൽ നിന്ന് 200 രൂപ വരെയുള്ള ഇടപാടുകൾ റിസർവ് …

Read More »

സെൽഫി എടുക്കാൻ സഹകരിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണവും ഭീഷണിയും

മുംബൈ: സെൽഫി എടുക്കാൻ സഹകരിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ കാറിന്‍റെ ചില്ലുകൾ തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടെന്നും പൃഥ്വി ഷായുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ …

Read More »

വെള്ളത്തിനടിയിലെ ദൈര്‍ഘ്യമേറിയ ചുംബനം; ലോക റെക്കോർഡ് നേടി പ്രണയിതാക്കള്‍

മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ ചുംബനത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. മാലിദ്വീപിൽ വച്ച് 4 മിനിറ്റും ആറ് സെക്കൻഡും അവർ പരസ്പരം ചുംബിച്ചു. ഇതോടെ 13 വർഷം പഴക്കമുള്ള റെക്കോർഡ് ഇരുവരും തകർത്തു. നേരത്തെ, ഏറ്റവും ദൈർഘ്യമേറിയ ചുംബന സമയം 3 മിനിറ്റ് 24 സെക്കൻഡ് …

Read More »