Breaking News

Breaking News

ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: ഖേദ പ്രകടനം നടത്തില്ലെന്ന് ബൈഡൻ

വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട സംഭവത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. സംഭവത്തിന് ശേഷം യുഎസിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീത യുദ്ധത്തിനില്ലെന്നും സംഭവത്തിൽ ഖേദ പ്രകടനം നടത്തില്ലെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. ചാര ബലൂൺ വെടിവെച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് വിദേശകാര്യ …

Read More »

ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്ത്; ലണ്ടൻ ഒന്നാമത്

ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു രണ്ടാമത്. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം ആണ് സർവേ നടത്തിയത്. 2022 ൽ, വാഹനയാത്ര ചെയ്യാൻ എടുത്ത സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു തിരഞ്ഞെടുക്കപ്പെട്ടത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് ഇതിനായി പരിഗണിച്ചത്. 2022 ൽ ബെംഗളൂരുവിൽ 10 കിലോമീറ്റർ ദൂരം താണ്ടാൻ ശരാശരി …

Read More »

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വീടിന് മുന്നിൽ പാർട്ടി പ്രവർത്തകരുടെ നിര

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇൻ സാഫ് നേതാവുമായ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വീടിന് മുന്നിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയതോടെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. നൂറുകണക്കിന് അനുഭാവികളും പാർട്ടി പ്രവർത്തകരും അറസ്റ്റിനെതിരെ വീടിന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്. ജാമ്യം റദ്ദാക്കിയതിന് ശേഷം, സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ ആഡംബര വസതിക്ക് പുറത്തുള്ള റോഡിൽ പൊലീസ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ …

Read More »

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ടീമിൽ

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. നാഗ്പൂർ ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റം വരുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ടീമിലെത്തി. ഓസ്ട്രേലിയൻ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. മാറ്റ് റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡ് കളിക്കുമ്പോൾ മാത്യു കുനെമാൻ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. അതേസമയം, മിച്ചൽ സ്റ്റാർക്ക് ഈ ടെസ്റ്റിലും കളിക്കില്ല. ആദ്യ ടെസ്റ്റിൽ …

Read More »

മുഖ്യമന്ത്രിയുടെ അമിത സുരക്ഷ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൊലീസ്

തിരുവനന്തപുരം: വിമർശനം തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസ്. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞ് നിർത്തിയതും കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും അടക്കമുള്ള ആരോപണങ്ങൾ അവഗണിക്കാനും തീരുമാനമായി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചത്. നാട്ടുകാരുടെ വഴി തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കനത്ത സുരക്ഷയാണ് …

Read More »

ഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് സന്ധ്യക്ക് ആകാശത്ത് നിന്ന് വീണത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ. ബുധൻ ഗ്രഹത്തിന്‍റെ ഉപരിതലവുമായുള്ള ഇവയുടെ സാമ്യവും വ്യക്തമായിട്ടുണ്ട്. ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകുമെന്ന് ഗവേഷകർ വ്യക്തമാക്കി. ദേവ്ദര്‍ താലൂക്കിലെ റാവേല്‍, രന്തീല ഗ്രാമങ്ങളിൽ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉൽക്കാശിലകൾ താഴേക്ക് പതിക്കുകയായിരുന്നു. ഒരു വീടിന്‍റെ മുറ്റത്തെ ടൈലുകൾ തകർന്ന് കുഴി ഉണ്ടായി. 200 …

Read More »

യുട്യൂബ് സിഇഒ സ്ഥാനത്ത് ഇനി ഇന്ത്യൻ വംശജൻ നീൽ മോഹൻ

വാഷിങ്ടണ്‍: ഇന്ത്യൻ വംശജൻ നീൽ മോഹൻ ഇനി യൂട്യൂബ് സിഇഒ. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീലിനെ സിഇഒ ആയി പ്രഖ്യാപിച്ചത്. നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. 2008ൽ ആണ് നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളിലും നീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More »

പഠാൻ 1,000 കോടിയിലേയ്ക്ക്; വെള്ളിയാഴ്ച ടിക്കറ്റ് വില കുറച്ച് പ്രദർശിപ്പിക്കും

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രദർശിപ്പിക്കും. 110 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ആഗോളതലത്തിൽ പഠാൻ ഇതിനകം 963 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ ആഘോഷിക്കപ്പെടാൻ പോവുകയാണെന്ന് നിർമാതാക്കൾ പറഞ്ഞു. പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ 2 തുടങ്ങിയ പ്രമുഖ തിയേറ്റർ …

Read More »

ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; വിശദീകരണവുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരിച്ച് ആദായനികുതി വകുപ്പ്. ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. നടപടിക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിങ് നടത്തിയത്. ഇവ പിന്നീട് തിരിച്ച് നൽകുകയും ചെയ്തു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തിറങ്ങാനും അനുവദിച്ചിരുന്നു. മറുപടി നൽകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ടു …

Read More »

ഇന്ത്യൻ സൂപ്പർ ലീഗ്; തുടർച്ചയായ രണ്ടാം തവണ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ

പനജി: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സി തകർത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പായത്. ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തുന്നത്. പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായിരുന്ന എഫ്സി ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിൽ …

Read More »