Breaking News

തൃശൂ‍രിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂ‍ർ: തൃശൂ‍ർ കാറളത്ത് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ. മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലും ഭാര്യയെ മിനി ബെഡ്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയുള്ളതായി വിവരമില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാർത്ഥിയാണ് ആദർശ്. രാവിലെ സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയവർ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി വീടിന്‍റെ വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു.

മകനെ കൂടാതെ മോഹനന് വിവാഹിതയായ ഒരു മകളുമുണ്ട്. ഭർത്താവിനൊപ്പം വിദേശത്താണ് താമസിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …