തിരുവനന്തപുരം: കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി കുറഞ്ഞ വിലയ്ക്കാവും വാക്സിൻ നൽകുകയെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ അവശ്യ മരുന്നല്ലാത്തതിനാൽ …
Read More »ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാന്‍ പഠിച്ചു; മോദിയെ പരിഹസിച്ച് സ്റ്റാലിന്‍
ചെന്നൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള നിരവധിയായ ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ജനങ്ങളാണ് തന്‍റെ കവചമെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ആളുകൾക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി, അദാനി …
Read More »രാജ്യത്ത് ആദ്യമായി ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റ്; പദ്ധതിയുമായി എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡൽഹി: ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്മെന്‍റ് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. റിസർവ് ബാങ്കിന്‍റെ റെഗുലേറ്ററി സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴിൽ ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്‍റർനെറ്റ് ആവശ്യമില്ല. മൊബൈൽ നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്‍റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് …
Read More »പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ബിബിസി
ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിബിസി ട്വിറ്ററിൽ കുറിച്ചു. ആദായനികുതി വകുപ്പിൽ നിന്നുള്ള എഴുപതോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശനമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്സ് …
Read More »ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാർ; 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വീഡിയോ കോൺഫറൻസിനിടയിലായിരുന്നു ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ ഇടപാടാണിത്. ഫെബ്രുവരി 10 ന് എയർബസുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്‍റിനും പുറമെ സിവിൽ …
Read More »അനിയന്ത്രിതമായി ഉയരുന്ന താപനില; കടലാമകള്‍ വംശനാശ ഭീഷണിയിൽ
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും താങ്ങാൻ കഴിയുന്ന ചൂടിന് പരിധിയുണ്ട്. താപനില ഉയരുന്നതിനനുസരിച്ച് ജീവികൾ വംശനാശഭീഷണി നേരിടുന്നു. പ്രത്യേകിച്ചും ആഗോളതാപനം ഉയരുമ്പോൾ സമുദ്രനിരപ്പ് ഉയരും. ഇത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലാക്കും. കടുത്ത ചൂടിനെ നേരിടാൻ കഴിയാതെ പല ജീവിവർഗങ്ങളും ഇതിനകം തന്നെ തങ്ങളുടെ വംശം നിലനിർത്താനുള്ള ഓട്ടത്തിലാണ്. പുതിയ പഠനമനുസരിച്ച്, ഉയർന്ന താപനില ആമകളുടെ പുനരുത്പ്പാദനത്തിന് ഭീഷണിയാവുകയും ആമകളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യും. തീരപ്രദേശങ്ങളിലെ മണലിലാണ് ആമകൾ മുട്ടയിടുന്നത്. താപനില വർദ്ധിച്ചതോടെ മുട്ടകളിൽ …
Read More »അദാനി ഗ്രൂപ്പ് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിന് എസ്ബിഐക്കും എൽഐസിക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപയുടെ പൊതുപണം വകമാറ്റിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇഡി, സിബിഐ, ഡിആർഐ, …
Read More »മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പൊലീസ് തിരിച്ചയച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം കടന്നുപോകുന്നതിനായി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പോലീസ് തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് മരുന്ന് വാങ്ങാൻ പോയ യുവാവിനെ പോലീസ് …
Read More »ടാർഗറ്റിനനുസരിച്ച് ശമ്പളം; പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: വരുമാനത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ മാനേജ്മെന്‍റിന്‍റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം നിർദ്ദേശത്തിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിക്കാനാണ് തീരുമാനം. 100 ശതമാനം ടാർഗറ്റ് കൈവരിച്ചാൽ, അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റ് വെച്ചതിന്‍റെ 50 ശതമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളം മാത്രമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 …
Read More »ഓസ്കർ വേദിയിൽ ലൈവായി ‘നാട്ടു നാട്ടു’; പരിശീലനം ആരംഭിച്ചെന്ന് കീരവാണി
ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്കർ നാമനിർദ്ദേശവും നേടിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. പുരസ്കാരാർഹനായ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എം.എം കീരവാണി ഓസ്കറിൽ തത്സമയം പരിപാടി അവതരിപ്പിക്കുന്നു എന്നതാണ് പുതിയ വിവരം. കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ചും ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു കൊറിയോഗ്രാഫർ. …
Read More »