Breaking News

Breaking News

കോവിഡ് കെയര്‍ സെന്ററിന് തീപിടുത്തം; ഏഴ് രോഗികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്..

കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ച്‌ അപകടം.‌ 7 രോഗികള്‍ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം നടന്നത്. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്. നിരവധിപേര്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫയര്‍ഫോ‍ഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പുറത്തെടുത്തവരില്‍ ചിലര്‍ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരെ …

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി…

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ …

Read More »

രാജമല ദുരന്തം: മരണം 22 ആയി; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു…

രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തിയാതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. അപകടം നടന്നു ഒരു ദിവസം പിന്നിടുന്നതിനാൽ തന്നെ ജീവനോടെ ആളുകളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച അവസ്ഥയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. കണക്കുകൾ അനുസരിച്ചു ഇനിയും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ …

Read More »

മഴ കനക്കുന്നു; രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്‍റെ സൈന്യം; 10 വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ പത്തനംതിട്ടയിലേക്ക്…

കേരളത്തിന്റെ സൈനികരെന്ന് വിശേഷിക്കപ്പെട്ട മത്സ്യ തൊഴിലാളികള്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന്. കൊല്ലം വാടി കടപ്പുറത്തു നിന്ന് 10 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടതായാണ് വിവരം. മലനാടും ഇടനാടും വീണ്ടും കണ്ണീരിലാകുമ്ബോള്‍ തീരദേശത്തിന്റെ മക്കള്‍ തയ്യാറെടുക്കുകയാണ്, സഹോദരങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചു കയറ്റാന്‍. അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ടയിലേക്ക് കൊല്ലത്തു നിന്ന് ആദ്യം പോകുന്നത് 10 വള്ളങ്ങളും അമ്ബതോളം മത്സ്യത്തൊഴിലാളികളും. പത്തനംതിട്ട ജില്ലാ കളക്ടര്‍ 20 വള്ളം ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യഘട്ടമായി പത്ത് വള്ളങ്ങള്‍ …

Read More »

കരിപ്പൂർ വിമാന ദുരന്തം: മരണം 19 ആയി, പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ ചികിത്സയിൽ..

കരിപ്പൂർ വിമാന ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം അഞ്ചുപേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽനിന്ന് 184 …

Read More »

മൂന്നാര്‍ രാജമല മണ്ണിടിച്ചിൽ: മരണം 11 ആയി , 57പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു..

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. രക്ഷാപ്രവര്‍ത്തകര്‍ 12പേരെ രക്ഷപ്പെടുത്തി. 57പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായാത്.

Read More »

പുതിയ റെക്കോർഡുകൾ തേടി സ്വർണവില കുതിക്കുന്നു; ദിനംപ്രതി വിലയിൽ ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്. ഇതോടെ പവന് 42,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,250 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1720 രൂപയാണ്. ഒരു മാസത്തിനിടെ വര്‍ധിച്ചത് 6000 രൂപയും. ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 …

Read More »

കനത്ത മഴ തുടരുന്നു: ഇടുക്കിയിൽ സ്ഥിതി ആശങ്കാജനകം, നാലിടത്ത് ഉരുൾപൊട്ടൽ ; മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു…

കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ സ്ഥിതി കൈവിട്ടു പോവുമോയെന്ന ആശങ്കയില്‍ ജില്ലഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ഡാമില്‍ ഉയര്‍ന്നത് 6 അടി ജലം. വ്യാഴാഴ്ച രാവിലെ 2347.12 ആയിരുന്നു ജലനിരപ്പ്. അതേസമയം, ഇടുക്കിയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്‍റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജില്ലയില്‍ ഇന്നലെയുണ്ടായ …

Read More »

സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കോവിഡ്; 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം…

സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവന്നവരും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന് 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 800 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌; തിരുവനന്തപുരം -219 കോഴിക്കോട് – 174 …

Read More »

കടകളും സാമ്പത്തിക സ്ഥാപനങ്ങളും ‌തുറക്കാന്‍ കേരളാ പൊലീസിന്‍റെ 10 നിര്‍ദേശങ്ങള്‍…

കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാന്‍ ഉടമകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേരളാ പൊലീസ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മാര്‍ജിന്‍ ഫ്രീ ഉള്‍പ്പെടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാനപങ്ങളും തുരക്കുന്നതു സംബന്ധിച്ചാണ് പൊലീസിന്റെ നിര്‍ദേശം. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്ര മീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി …

Read More »