Breaking News

Breaking News

യു എ ഇ യില്‍ നിന്ന് ജപ്പാനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി – 20.13 ദശലക്ഷം ബാരല്‍

ടോക്കിയോയിലെ ഏജന്‍സി ഫോര്‍ നാച്ചുറല്‍ റിസോഴ്സസ് ആന്റ് എനര്‍ജിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ നിന്ന് ജപ്പാനിനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ 20.13 ദശലക്ഷം ബാരലിലെത്തി. ജാപ്പനീസ് എണ്ണ ഇറക്കുമതിയുടെ 35.1 ശതമാനം യുഎഇയില്‍ നിന്നുള്ളതാണെന്ന് ജാപ്പനീസ് സാമ്ബത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ ജപ്പാന്‍ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 57.33 ദശലക്ഷം ബാരല്‍ വരെ എത്തിയിരുന്നു.

Read More »

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി; മികച്ച ചിത്രം ‘മൂത്തോൻ’

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. മികച്ച ചിത്രത്തിനുള്ള അവാർഡും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ ലഭിച്ചു. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനാണ്. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖർ’ എന്ന …

Read More »

സുനിൽ ഛേത്രിക്ക് ഇന്ന് 36-ആം ജന്മദിനം…

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ന് 36-ാം ജന്മദിനം. കളിച്ചും നയിച്ചും അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി ഒന്നരപ്പതിറ്റാണ്ട് തികച്ചത് അടുത്തിടെയായിരുന്നു. ഇന്ത്യൻ സൈനികനായിരുന്ന കെ.ബി ഛേത്രി-സുശീല ഛേത്രി ദമ്ബതികളുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരം, ടോപ് സ്കോറർ, അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോൾവേട്ടയിൽ രണ്ടാമൻ, നെഹ്റു കപ്പ്, സാഫ് കപ്പ്, എ.എഫ്.സി. ചാലഞ്ച് കപ്പ്, സൂപ്പർ …

Read More »

‘സാഹോ’ സംവിധായകൻ സുജീത്ത് വിവാഹിതനായി..

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്. ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ ഒരു ചിത്രമാണ് ഇപ്പോൾ …

Read More »

മിനി ക്രെയിൻ വാൻ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു…

നിയന്ത്രണംവിട്ട് ക്രെയിനുമായി വന്ന മിനി വാൻ കടയിലേക്കിടിച്ചുകയറി ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ തൈക്കാട്ട്‌ ഞായറാഴ്ച വൈകീട്ട് 5.20-നുണ്ടായ അപകടത്തിൽ സ്റ്റേറ്റ് ഇൻഷുറൻസ് പത്തനംതിട്ട ജില്ലാ ഓഫീസർ കാരേറ്റ് ശബരിമിൽ കവല കൈപ്പള്ളി വീട്ടിൽ കെ.വേണുഗോപാൽ (52) ആണ് മരിച്ചത്. വെഞ്ഞാറമൂട് തൈക്കാട് ആർ.ജി.ഭവനിൽ സ്റ്റേറ്റ് ഇൻഷുറൻസ് ജില്ലാ ഓഫീസ് ജീവനക്കാരൻ വേണുഗോപാലി(51) നാണ് പരിക്കേറ്റത്. തൈക്കാടുള്ള ചെരുപ്പുകടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയ്ക്കു മുന്നിൽ സംസാരിച്ചു …

Read More »

‘എന്തുകൊണ്ട്​ അമിത്​ ഷാ ചികിത്സക്ക്​ എയിംസ്​ തെരഞ്ഞെടുത്തില്ല’ -ശശി തരൂർ..

കോവിഡ്​ ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന ​കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരി​​ന്‍റെ വിമർശനം. ‘എന്തുകൊണ്ട്​​​ നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ്​ തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്​ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്​ഭുതപ്പെടുന്നു​. ഭരണവർഗം പൊതുസ്​ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ’ -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 1956ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്​റു …

Read More »

കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്രവേശിച്ചു..

കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തില്‍ പ്രവേശിച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി സമ്ബ​ര്‍​ക്ക​മു​ണ്ടാ​യ​തി​നാ​ലാ​ണ് മ​ന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലുള്ള അമിത് ഷായുടെ അ​മി​ത് ഷാ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Read More »

സൗദി അറേബ്യയില്‍ ടൂറിസ്റ്റ് ഗൈഡ് കൊവിഡ് ബാധിച്ച്‌ മരിച്ചു…

സൗദി അറേബ്യയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് ഗൈഡ് സഈദ് ബിന്‍ ജംആന്‍ (90) കൊവിഡ് ബാധിച്ച്‌ മരിച്ചു. അബൂസനദ് എന്ന പേരില്‍ പ്രശസ്തനായ സഈദ് ബിന്‍ ജംആന്‍ എഴുത്തും വായനയും അറിയാത്ത നിരക്ഷരനായിരുന്നു. എന്നാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്നു. സൗദി സന്ദര്‍ശകരെ രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്നതില്‍ ഏറെ സംഭാവനകള്‍ നല്‍കിയയാളാണ്. പരമ്ബരാഗത വേഷവിധാനങ്ങളോടെ നജ്റാനിലാണ് ടൂറിസം മേഖലയില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നജ്റാനില്‍ വിനോദ …

Read More »

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ഈ ചൈനീസ് ഭീമൻ

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. എം‌ജി മോട്ടോർ ഇന്ത്യ 2020 ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വർധന രേഖപ്പെടുത്തി. 2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച്‌ കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്. മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച്‌ പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. വിപണി …

Read More »

ആലുവയില്‍ മരിച്ച കുട്ടി രണ്ട് നാണയങ്ങള്‍ വിഴുങ്ങിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍…

ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു. കുട്ടി രണ്ട് നാണയങ്ങള്‍ വിഴുങ്ങിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ 2 നാണയങ്ങള്‍ പുറത്തെടുത്തു. 1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്. ഒരു നാണയം കണ്ടെത്തിയത് വന്‍കുടലിന്‍റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. …

Read More »