Breaking News

Breaking News

കരിപ്പൂർ വിമാന ദുരന്തം: മരണം 19 ആയി, പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ ചികിത്സയിൽ..

കരിപ്പൂർ വിമാന ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം അഞ്ചുപേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽനിന്ന് 184 …

Read More »

മൂന്നാര്‍ രാജമല മണ്ണിടിച്ചിൽ: മരണം 11 ആയി , 57പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു..

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. രക്ഷാപ്രവര്‍ത്തകര്‍ 12പേരെ രക്ഷപ്പെടുത്തി. 57പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായാത്.

Read More »

പുതിയ റെക്കോർഡുകൾ തേടി സ്വർണവില കുതിക്കുന്നു; ദിനംപ്രതി വിലയിൽ ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്. ഇതോടെ പവന് 42,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,250 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1720 രൂപയാണ്. ഒരു മാസത്തിനിടെ വര്‍ധിച്ചത് 6000 രൂപയും. ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 …

Read More »

കനത്ത മഴ തുടരുന്നു: ഇടുക്കിയിൽ സ്ഥിതി ആശങ്കാജനകം, നാലിടത്ത് ഉരുൾപൊട്ടൽ ; മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു…

കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ സ്ഥിതി കൈവിട്ടു പോവുമോയെന്ന ആശങ്കയില്‍ ജില്ലഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ഡാമില്‍ ഉയര്‍ന്നത് 6 അടി ജലം. വ്യാഴാഴ്ച രാവിലെ 2347.12 ആയിരുന്നു ജലനിരപ്പ്. അതേസമയം, ഇടുക്കിയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്‍റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജില്ലയില്‍ ഇന്നലെയുണ്ടായ …

Read More »

സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കോവിഡ്; 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം…

സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവന്നവരും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന് 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 800 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌; തിരുവനന്തപുരം -219 കോഴിക്കോട് – 174 …

Read More »

കടകളും സാമ്പത്തിക സ്ഥാപനങ്ങളും ‌തുറക്കാന്‍ കേരളാ പൊലീസിന്‍റെ 10 നിര്‍ദേശങ്ങള്‍…

കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാന്‍ ഉടമകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേരളാ പൊലീസ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മാര്‍ജിന്‍ ഫ്രീ ഉള്‍പ്പെടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാനപങ്ങളും തുരക്കുന്നതു സംബന്ധിച്ചാണ് പൊലീസിന്റെ നിര്‍ദേശം. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്ര മീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി …

Read More »

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്…

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 274 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 128 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 120 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 108 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള …

Read More »

സ്വർണവില പുതിയ ഉയരങ്ങളിലേക്ക് ; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡും തകർത്തു കുതിക്കുകയാണ്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വർണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണം വാങ്ങാൻ 40,800 രൂപ നൽകണം.  രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് കേരളത്തിൽ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2000 രൂപ കടന്നിരിക്കുകയാണ്.  65 രൂപ വർധിച്ച്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില 5100 രൂപയിലാണ് സംസ്ഥാനത്തെ …

Read More »

ഇന്ത്യയിൽ കൊറോണ വാക്‌സിൻ പരീക്ഷിക്കാൻ അനുമതി; പരീക്ഷണം ആദ്യം നടക്കുന്നത് ഈ സംസ്ഥാനത്ത്..

ഓക്‌സഫഡ് സർവകലാശാല കൊറോണയ്‌ക്കെതിരെ വികസിപ്പിച്ച കോവ്ഷീൽഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. വാക്‌സിന്റെ അന്തിമ പരീക്ഷണം മനുഷ്യരിൽ നടത്താൻ വേണ്ടിയാണിത്. സെറം ഇൻസ്റ്റിറ്റിയൂട്ട് പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്‌സിൻ പരീക്ഷിക്കുക.  പരീക്ഷണം സംബന്ധിച്ച്‌ സെറം ഇൻസ്റ്റിറ്റിയൂട്ട് സമർപ്പിച്ച നിർദ്ദേശങ്ങൾ പഠിച്ച വിദഗ്ധ സമിതി …

Read More »

ഇരുചക്ര വാഹന വിൽപ്പനയിൽ നേരിയ പുരോഗതി, ജൂലൈയിൽ വിറ്റഴിച്ചത് 7,69,045 യൂണിറ്റുകൾ

ഓഗസ്റ്റ് ഒന്നിന് പ്രമുഖ കമ്ബനികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മാസത്തെ വിൽപ്പനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി രാജ്യത്തെ ഇരുചക്ര വാഹനനിർമ്മാതാക്കൾ അറിയിച്ചു. കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകതയേറുന്നതിനാൽ, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്‌ഐ), ടിവിഎസ് മോട്ടോർ, റോയൽ എൻഫീൽഡ് എന്നിവയുടെ വിൽപ്പന ജൂലൈയിൽ 7,69,045 യൂണിറ്റായി ഉയർന്നു. വർഷാ-വർഷ വിൽപ്പന കഴിഞ്ഞ മാസം ഇരട്ട അക്കങ്ങളിലായരുന്നത് 4.4 …

Read More »