Breaking News

ഇരുചക്ര വാഹന വിൽപ്പനയിൽ നേരിയ പുരോഗതി, ജൂലൈയിൽ വിറ്റഴിച്ചത് 7,69,045 യൂണിറ്റുകൾ

ഓഗസ്റ്റ് ഒന്നിന് പ്രമുഖ കമ്ബനികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മാസത്തെ വിൽപ്പനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി രാജ്യത്തെ ഇരുചക്ര വാഹനനിർമ്മാതാക്കൾ അറിയിച്ചു.

കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകതയേറുന്നതിനാൽ, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ്

സ്‌കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്‌ഐ), ടിവിഎസ് മോട്ടോർ, റോയൽ എൻഫീൽഡ് എന്നിവയുടെ വിൽപ്പന ജൂലൈയിൽ 7,69,045 യൂണിറ്റായി ഉയർന്നു.

വർഷാ-വർഷ വിൽപ്പന കഴിഞ്ഞ മാസം ഇരട്ട അക്കങ്ങളിലായരുന്നത് 4.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗൺ കാരണം, ഏപ്രിൽ മാസം വിൽപ്പനരഹിതമായിരുന്നു.

ഇതിന് പുറകെയാണ് തുടർച്ചയായ മൂന്ന് മാസത്തെ വീണ്ടെടുക്കൽ. ഇരുചക്ര വാഹന മേഖലയുടെ കഴിഞ്ഞ മാസത്തെ വീണ്ടെടുക്കൽ കണക്കുകളിൽ നേതൃത്വം നൽകിയത് പ്രധാനമായും രണ്ട് കമ്ബനികളാണ്.

ഹീറോ മോട്ടോകോർപ്പ് 5,06,946 യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളുമാണ് വിതരണത്തിനായി അയച്ചത്. ഇത് ജൂൺ മാസത്തെക്കാൾ 14 ശതമാനം കൂടുതലാണ്. എന്നാൽ, കഴിഞ വർഷത്തെ ജൂലൈ മാസത്തെ വിൽപ്പനയെക്കാളും കുറവുമാണ്.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, തുടർച്ചയായും ശക്തമായും വിൽപ്പന വീണ്ടെടുക്കുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്. ജൂൺ മാസത്തിൽ 2,02,837 യൂണിറ്റ് വിറ്റഴിച്ച

സ്ഥാനത്ത്, ജൂലൈ മാസത്തിൽ 3,09,332 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്, അതായത് 53 ശതമാനം വർധന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …