Breaking News

സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കോവിഡ്; 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം…

സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവന്നവരും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

സംസ്ഥാനത്ത് ഇന്ന് 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 800 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌;

തിരുവനന്തപുരം -219

കോഴിക്കോട് – 174

കാസര്‍ഗോഡ് – 153

പാലക്കാട് – 136

മലപ്പുറം – 129

ആലപ്പുഴ – 99

തൃശൂര്‍ – 74

എറണാകുളം – 73

ഇടുക്കി – 58

വയനാട് – 46

കോട്ടയം – 40

പത്തനംതിട്ട – 33

കണ്ണൂര്‍ – 33

കൊല്ലം – 31

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ എട്ട്, തിരുവനന്തപുരം ജില്ലയിലെ ഏഴ്, കോഴിക്കോട് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, വയനാട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് കെഎസ്‌ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്‌എസ് ജീവനക്കാരനും രോഗം ബാധിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …