Breaking News

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി; മികച്ച ചിത്രം ‘മൂത്തോൻ’

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി.

മികച്ച ചിത്രത്തിനുള്ള അവാർഡും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ ലഭിച്ചു. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനാണ്.

കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്.

‘ഗമക്ഖർ’ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ. ‘റൺ കല്യാണി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഗാർഗി മലയാളിയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …