Breaking News

Breaking News

സ്വകാര്യ ബസ്സുകള്‍ നിരത്തൊഴിയുന്നു; നാളെ മുതല്‍ സര്‍വീസ് നടത്തില്ല…

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച്‌ സര്‍ക്കാരിന് ജി ഫോം നല്‍കിയത് 9000ത്തോളം ബസുകളാണ്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണു ബസുടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണു ഗതാഗതവകുപ്പിന്റെ നിലപാട്. റോഡ് നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടിക്കൊണ്ടുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്: കോവിഡ് തീരുന്നത് വരെ …

Read More »

സ്വര്‍ണ്ണം കിട്ടാക്കനിയാകുന്നു; ചരിത്രത്തിലാദ്യമായി പവന് 40000; മൂന്നാഴ്ചക്കിടെ കൂടിയത് 4000 രൂപ…

സംസ്ഥാനത്തെ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ചരിത്രത്തിലാദ്യമായി പവന് 40000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5000 രൂപയാണ് ഇന്നത്തെ വില. പവന് വില 40000 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.  ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്. …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം…

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി 53 വയസുള്ള എം. പി അഷറഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. എറണാകുളം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read More »

കൊല്ലം ജില്ലയില്‍ ആശ്വാസ ദിനം; ഇന്ന് കൊവിഡ് 22 പേർക്ക്…

കൊല്ലം ജില്ലയില് ഇന്ന് ആശ്വാസ ദിനം. ജില്ലയില്‍ 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 11 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലങ്ങളില്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറും തഴവ …

Read More »

സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം ; 375 പേര്‍ക്ക് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധ; ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല…

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയത്. ഇന്ന് രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. 375 പേര്‍ക്ക് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതില്‍ ഉറവിടം അറിയാത്ത 29 പേര്‍. വിദേശത്ത് നിന്ന് 31 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും 37 ആരോഗ്യപ്രവര്‍ത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ല …

Read More »

മഴയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; ചില ജില്ലകളിൽ യെല്ലോ അലേർട്ട്..

സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു. മഴ ദുര്‍ബലമായ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വയനാട് ഒഴികെയുളള വടക്കന്‍ മേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംസ്ഥാനത്ത് മഴ കുറഞ്ഞുതുടങ്ങിയത്. കൊച്ചിയില്‍ ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷമാണ് കാണപ്പെടുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ …

Read More »

തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു..

തമിഴ്നാട്ടില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ആറായിരത്തിന് മുകളില്‍ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 6,426 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,114 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 1117 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 97,575 ആയി. 82 പേരാണ് ഇന്നലെ മാത്രം തമിനാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3741 …

Read More »

ALERT : നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല…

സംസ്ഥാനത്ത് നാളെ മുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഇടപാടുകാർ അത്യാവശ്യ ഇടപാടുകൾ ഇന്ന് തന്നെ നടത്തേണ്ടതാണ്. ഇന്നു കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുകയുള്ളു. വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പതിവുപോലെ ബാങ്കുകൾക്ക് അവധിയാണ്. മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ഇടപാടുകാർക്ക് ബാങ്കിങ് ഇടപാടുകൾ നടത്താനാകൂ.

Read More »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു; തീരദേശവാസികൾ ജാഗ്രത പാലിക്കണം…

സംസ്ഥാനത്തെ മലയോര മേഖലകളിൽ മഴ കനത്തതിനെ തുടർന്ന് അരുവിക്കര ഡാമിലെ മൂന്നു ഷട്ടറുകൾ തുറന്നു. ഇന്നലെ അതിരാവിലെ മുതൽ മലയോര മേഖലകളായ പെന്മുടി, വിതുര, പെരിങ്ങമ്മല, പാലോട്, തുടങ്ങിയ പ്രദേശങ്ങളിലെ വനാന്തരങ്ങളിലും മറ്റു വൃഷ്ടിപ്രദേശങ്ങളിലും നിർത്താതെ പെയ്ത ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മൂന്നു ഷട്ടറുകളാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും …

Read More »

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്…

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More »