Breaking News

മഴയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; ചില ജില്ലകളിൽ യെല്ലോ അലേർട്ട്..

സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു. മഴ ദുര്‍ബലമായ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വയനാട് ഒഴികെയുളള വടക്കന്‍ മേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് സംസ്ഥാനത്ത് മഴ കുറഞ്ഞുതുടങ്ങിയത്. കൊച്ചിയില്‍ ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷമാണ് കാണപ്പെടുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ മേഖലയ്ക്ക് പുറമേ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുളള മറ്റു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …