Breaking News

Breaking News

‘എയ്റോ ഇന്ത്യ 2023’ന് ബെംഗളൂരുവിൽ തുടക്കം; പ്രതീക്ഷിക്കുന്നത് 75,000 കോടിയുടെ നിക്ഷേപം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ എക്സിബിഷനായ ‘എയ്റോ ഇന്ത്യ 2023’ ബെംഗളൂരുവിൽ ആരംഭിച്ചു. യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോർ, സിവിലിയൻ, ചരക്ക് വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് എയ്റോ ഇന്ത്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആകാശ പ്രകടനം 17ന് സമാപിക്കും. “എയ്റോ ഇന്ത്യ രാജ്യത്തിന്‍റെ പുതു ശക്തിയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനവും വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും …

Read More »

പ്രഭാകരൻ ജീവിച്ചിരിപ്പില്ല; നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക

ചെന്നൈ: ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നുമുള്ള ഉലക തമിഴക പേരവൈ പ്രസിഡന്‍റ് ഡോ. പഴ നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക. പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ശ്രീലങ്കൻ സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2009 ൽ ശ്രീലങ്കൻ ടാസ്ക് ഫോഴ്സിന്റെ വെടിയേറ്റാണ് എൽ.ടി.ടി.ഇ നേതാവായിരുന്ന പ്രഭാകരൻ മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ സർക്കാർ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിൽ …

Read More »

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’; ഡ്രൈവർമാർക്ക് പൊലീസിന്റെ വക ഇംപോസിഷന്‍

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് ഇംപോസിഷന്‍ നൽകി പൊലീസ്. തിങ്കളാഴ്ച രാവിലെ 5 മുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കില്ലെന്ന് 1000 തവണ ഇംപോസിഷൻ എഴുതിപ്പിച്ചാണ് അറസ്റ്റിലായ 16 ഡ്രൈവർമാരെയും ജാമ്യത്തിൽ വിട്ടത്. അറസ്റ്റിലായവരിൽ നാല് പേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ഡ്രൈവർമാരും 10 പേർ സ്വകാര്യ …

Read More »

വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ പരിശോധന; സുരക്ഷിത സ്‌കൂള്‍ ബസിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളുമായി ഓടുന്ന സ്കൂൾ ബസുകളും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു. 13 മുതൽ 17 വരെ രാവിലെ കുട്ടികളുമായി സ്കൂളുകളിൽ എത്തിയ ശേഷമാണ് പരിശോധന. സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് പരിശോധന പൂർത്തിയാക്കും. ‘സുരക്ഷിത സ്കൂൾ ബസ്’ എന്ന പേരിലാണ് പരിശോധന. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും. യന്ത്രങ്ങളുടെ പ്രവർത്തനം, വയറിങ്, അഗ്നിരക്ഷാ സംവിധാനം, എമർജൻസി ഡോർ, …

Read More »

വരാഹരൂപം കോപ്പിയടിയല്ല; നിലപാടിൽ ഉറച്ച് കാന്താരയുടെ അണിയറ പ്രവർത്തകർ

കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും …

Read More »

വരാഹരൂപം കോപ്പിയടിയല്ല; നിലപാടിൽ ഉറച്ച് കാന്താരയുടെ അണിയറ പ്രവർത്തകർ

കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും …

Read More »

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതോടെ സമീപത്തെ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആശുപത്രിയിലെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്താണ് പുതിയ എട്ടുനില കെട്ടിടം നിർമിക്കുന്നത്.

Read More »

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ട്; അവകാശവാദവുമായി പി നെടുമാരന്‍

തഞ്ചാവൂര്‍: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരനുമായും കുടുംബവുമായും തൻ്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നെടുമാരൻ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ …

Read More »

നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വൈകുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. കേസിൽ പുതിയ സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതിയ 41 സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള കാരണം വിശദീകരിക്കാനും കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഉത്തരവിട്ട കേസിൽ വിചാരണ 24 …

Read More »

മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത വിശ്വനാഥൻ്റെ വീട് സന്ദർശിച്ച് രാഹുല്‍ ഗാന്ധി 

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിശ്വനാഥന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് രാഹുൽ കൽപ്പറ്റ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തിയാണ് വിശ്വനാഥന്‍റെ കുടുംബത്തെ കണ്ടത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട്ടിൽ നിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു വിശ്വനാഥൻ. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി …

Read More »