Breaking News

Breaking News

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കും അനുബന്ധ ആശുപത്രികൾക്കും പുറമെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് …

Read More »

കോൺഗ്രസിനൊപ്പം ബിജെപി ചേർന്നത് വിചിത്രം: ഇന്ധന സെസ് പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും ചേർന്നത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു പാർട്ടികളും വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ്. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ ഞെരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനവില ഇതിന്റെ പകുതിയുള്ളപ്പോൾ സെസ് …

Read More »

പിഎം 2 ഇനി ‘രാജ’; വയനാടിനെ വിറപ്പിച്ച കടുവ ‘അധീര’

കൽപ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തിയ ആനയ്ക്കും കടുവയ്ക്കും പേരിട്ട് വനം വകുപ്പ്. തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനിമുതൽ രാജ എന്ന പേരിൽ അറിയപ്പെടും. കടുവയ്ക്ക് കെ.ജി.എഫ് 2 എന്ന ചിത്രത്തിലെ വില്ലന്റെ പേരായ അധീര എന്നാണ് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് കേരളത്തിലെത്തിയ മോഴയാനയാണ് പിഎം 2. ഇനി മുതൽ പിഎം 2 വയനാട്ടുകാരുടെ രാജമാണിക്യമാണ്. വീടുകൾ തകർത്ത് അകത്തു കയറി അരി മോഷ്ടിക്കുന്നതിനാൽ തമിഴ്നാട്ടിലെ …

Read More »

രാജ്യത്തെ യഥാർത്ഥ കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ്‌ കൂടുതലെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്തെ യഥാർത്ഥ കൊവിഡ് -19 കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാകാമെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 4.5 കോടി പേർക്കാണ് കൊവിഡ്-19 ബാധിച്ചത്. യഥാർത്ഥ കണക്കുകൾ 58 കോടി മുതൽ 98 കോടി വരെയാകാമെന്നാണ് പഠനം പറയുന്നത്. ഇന്‍റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലാണ് (ഐജെഐഡി) പഠനം പ്രസിദ്ധീകരിച്ചത്. ‘രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം …

Read More »

ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ്; ഇന്ത്യയുടെ സ്പിൻ മജീഷ്യൻ ആർ. അശ്വിൻ 450 ക്ലബ്ബിൽ

നാഗ്പുര്‍: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സ്പിൻ മജീഷ്യൻ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് അശ്വിൻ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സിൽ അലക്സ് ക്യാരിയെ പുറത്താക്കിയതോടെ അശ്വിന്‍റെ വിക്കറ്റ് നേട്ടം 450 ആയി ഉയർന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് എടുത്ത ഒമ്പതാമത്തെ ബൗളറാണ് അശ്വിൻ. ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച …

Read More »

കാന്താരയിലെ ‘വരാഹരൂപ’ത്തിന് വീണ്ടും കേരള ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: ‘കാന്താര’യിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന് വീണ്ടും കേരള ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്രഥമദൃഷ്ട്യാ പകർപ്പവകാശ ലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ വരാഹരൂപം എന്ന ഗാനമുൾപ്പെടുത്തി ചിത്രം പ്രദർശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് കിർഗണ്ടൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് വരാഹരൂപം വിലക്കിയിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്‍റെ പകർപ്പാണ് വരാഹരൂപം എന്ന പരാതിയിൽ …

Read More »

ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴക്കേസിലെ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി സമ്പാദിച്ച കേസിലാണ് നടപടി. ഇരയുടെ പേരിൽ, ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസ് ഒത്തുതീർപ്പായി എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വഞ്ചന കോടതിയിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി …

Read More »

കുട്ടിയെ സംരക്ഷിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു: ദത്ത് വിവാദത്തിൽ പിതാവ്

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. കുഞ്ഞിനെ കൈമാറിയതിൽ സാമ്പത്തിക ഇടപാടുകളൊന്നുമില്ല. തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കുഞ്ഞിനെ കൈമാറുകയായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല. കുട്ടിയെ സംരക്ഷിക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും പിതാവ് വെളിപ്പെടുത്തി. കുട്ടികളില്ലാതിരുന്ന അനൂപിന് മാനുഷിക പരിഗണന കണക്കിലെടുത്താണ് കുഞ്ഞിനെ കൈമാറിയത്. മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥനായ അനിൽ കുമാറിനെ നേരത്തെ അറിയില്ലായിരുന്നു. ശിശുക്ഷേമ സമിതിക്ക് …

Read More »

ട്വിറ്റർ ബ്ലൂ ഇനി ഇന്ത്യയിലും ലഭ്യം; ഇന്ന് മുതൽ സബ്സ്ക്രൈബ് ചെയ്യാം

കാലിഫോർണിയ: ട്വിറ്റർ ബ്ലൂ ഫീച്ചർ ഇന്ന് മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭ്യമാകും. നേരത്തെ, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരുന്നു ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സൗകര്യം ലഭ്യമായിരുന്നത്. അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക് ലഭിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്. പ്രതിമാസം 650 രൂപ അടച്ച് വെബ്സൈറ്റിലും 900 രൂപ അടച്ച് മൊബൈലിലും ഇത് ഉപയോഗിക്കാം. വാർഷിക സബ്സ്ക്രിപ്ഷനിൽ 1,000 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. 7,800 രൂപയ്ക്ക് പകരം 6,800 രൂപ …

Read More »

ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച

ഇന്ത്യയിൽ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്ഇൻ. ഇന്ത്യയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ, ഐടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 56 ശതമാനം വളർച്ചയോടെ ആഗോളതലത്തിൽ ലിങ്ക്ഡ്ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ 46 ലക്ഷം മണിക്കൂർ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചു. യുഎസിലെ അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.

Read More »