Breaking News

നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതല്ല; പിന്നിലെ സത്യം ഇതാണ്..

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു എന്ന് അറിയിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിര്‍ത്താന്‍ മോദി ആലോചിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.

നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ത്ത ചര്‍ച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെ പലരും കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്.

ഈ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി താന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപേക്ഷിക്കുന്നതായി മോദി ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നു. ജീവിതം കൊണ്ടും

പ്രവൃത്തികൊണ്ടും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ കഴിയുന്ന സ്ത്രീകള്‍ക്കായി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വനിതാദിനത്തില്‍ നല്‍കുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്നും മോദി വ്യക്തമാക്കി. നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ

അതോ പ്രചോദനം നല്‍കുന്ന അത്തരം സ്ത്രീകളെ നിങ്ങള്‍ക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച്‌ അത്തരം കഥകള്‍ പങ്കിടുക- മോദി ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …