പത്തനാപുരത്ത് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റതായ് റിപ്പോര്‍ട്ട്. ചെമ്ബനരുവി സ്വദേശികളായ ഗോപി, ഉഷഎന്നിവര്ക്കാണ് സൂര്യാതപമേറ്റത്.
എസ് എഫ്സികെയിലെ തൊഴിലാളിയാണ് ഗോപി. ജോലിക്കിടെയാണ് ഗോപിയ്ക്ക് സൂര്യാതപമേറ്റത്.
എസ്എഫ്സികെയിലെ കശുവണ്ടി വിഭാഗത്തിലെ കരാര്‍ തൊഴിലാളിയാണ് ഉഷ. ഗോപിയുടെ ചെവിയ്ക്ക് പിറകിലും, മുഖത്തുമാണ് പൊള്ളലേറ്റത്. ഉഷയുടെ കൈകളിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇരുവരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.