വ്യാജവാറ്റ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ എസ്. ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്ക് പറ്റിയ തെന്മല എസ്.ഐ ഡി ജെ ഷാലുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. പുനലൂര്‍ ഒറ്റക്കല്ലില്‍ പാറക്കടവ് എന്ന സ്ഥലത്ത് വ്യാജവാറ്റ് നടത്തുകയായിരുന്ന പ്രതികളെ പിടികൂടാനായി എത്തിയ സിഐയും സംഘത്തെയുമാണ് പ്രതികൾ ആക്രമിച്ചത്.
Read More »വ്യാജ സര്‍ട്ടിഫിക്കറ്റുമായി പത്ത് വര്‍ഷം സര്‍വിസില്‍: കൊല്ലം കരുനാഗപ്പള്ളിയിൽ വനിത ഗൈനക്കോളജിസ്റ്റിന് സസ്‌പെന്‍ഷന്‍…
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പു ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്. പടിഞ്ഞാറെകല്ലട വലിയപാടം …
Read More »കൊല്ലം ജില്ലയിൽ കര്‍ഷകര്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ച് വ്യാപകമാകുന്നു
പടരുന്ന കൊവിഡിനൊപ്പം കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യവും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജനജീവിതം ദുസഹമാക്കുന്നു. കൊട്ടാരക്കരയ്ക്കടുത്ത് എഴുകോണ്‍ പഞ്ചായത്തിലാണ് ഒച്ച് ശല്യം വ്യാപകമായിരിക്കുന്നത്. ചുവരില്‍ നിറയെ ഒച്ച്. കൃഷിയിടത്തില്‍ നിറയെ ഒച്ച്. ചന്തയിലും നാട്ടുവഴികളിലുമെല്ലാം ഒച്ച്. എന്തിന് എഴുകോണ്‍ പഞ്ചായത്തിലെ വീടുകളുടെ ഉളളില്‍ പോലും ഇപ്പോള്‍ നിറയുകയാണ് ഈ ആഫ്രിക്കന്‍ ഒച്ച്. നാട്ടിലെ കൃഷിയിടങ്ങളിലുണ്ടാകുന്ന വിളകളത്രയും നശിപ്പിക്കുകയാണ് പെരുകുന്ന ഒച്ചിന്‍ കൂട്ടം. പച്ചക്കറിയും, പപ്പായയും, വാഴയുമാണ് ഒച്ചിന്‍റെ …
Read More »സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത…
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍, മലപ്പുറം …
Read More »പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതികള്‍ പിടിയില്‍
യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. പൂവറ്റൂര്‍ കിഴക്ക് പുത്തൂര്‍മുക്കില്‍ മനുരാജി (33) ന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടാഴി തേക്കെത്തേരി നരിക്കോട് പൗലോസ് (71), കലയപുരം പാറവിള മോഹനന്‍ (44) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മനുരാജിനെ ഭാര്യ അശ്വതിയുടെ വീട്ടിന് സമീപമുള്ള പാറക്കുളത്തില്‍ കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനുരാജിനെ …
Read More »സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് ; 196 മരണം; 36,039 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2570 മലപ്പുറം 2533 പാലക്കാട് …
Read More »‘യാസ്’ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും; മുന്നറിയിപ്പ്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് തീരം തൊടും. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍, ഒഡീഷ തീരത്ത് കര തൊടുമെന്നും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് …
Read More »കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…
കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ …
Read More »കൊല്ലം ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും…
ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. വെറ്ററിനറി മേഖലയിലുള്ളവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനിടവരാത്തവിധം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന തലങ്ങളില്‍ നടത്തേണ്ട ശുചീകരണ-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളില്‍ …
Read More »നാടന്‍ മത്സ്യങ്ങളെ ഇനി പിടിച്ചാല്‍ വന്‍ തുക പിഴയും തടവും; പട്രോളിങ് ശക്തമാക്കി….
ഉള്‍നാടന്‍ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. തുരുമ്ബ് നിക്ഷേപിച്ച് മീന്‍പിടിക്കുക, അനധികൃത കുറ്റിവലകള്‍, കൃത്രിമപാരുകള്‍, കുരുത്തി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കല്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ 15,000 രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും …
Read More »