Breaking News

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് ; 196 മരണം; 36,039 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ​

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 2570
മലപ്പുറം 2533
പാലക്കാട് 1898
എറണാകുളം 1885
കൊല്ലം 1494
തൃശൂര്‍ 1430
ആലപ്പുഴ 1272

കോഴിക്കോട് 1256
കോട്ടയം 1090
കണ്ണൂര്‍ 947
ഇടുക്കി 511
കാസര്‍ഗോഡ് 444
പത്തനംതിട്ട 333
വയനാട് 158

16,556 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 2443
മലപ്പുറം 2456
പാലക്കാട് 1191
എറണാകുളം 1801
കൊല്ലം 1485
തൃശൂര്‍ 1412
ആലപ്പുഴ 1269

കോഴിക്കോട് 1224
കോട്ടയം 1010
കണ്ണൂര്‍ 877
ഇടുക്കി 503
കാസര്‍ഗോഡ് 430
പത്തനംതിട്ട 313
വയനാട് 142

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …