Breaking News

ആക്ഷന്‍ സീക്വെന്‍സുകളും പാട്ടുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് എന്റര്‍ടെയ്‌നറായ് ‘കടുവ’ രണ്ടാം ഭാഗം ഉണ്ടാകും’…

ഷാജി കൈലാസ് സംവിധാനത്തില്‍ ഒരുങ്ങിയ ‘കടുവ’യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോകള്‍ പിന്നിടുമ്ബോള്‍ ലഭിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌ന്‍മെന്റ്‌ തന്നെയാണ് ചിത്രം നല്‍കുന്നത്. ഇപ്പൊഴിതാ മറ്റൊരു വാര്‍ത്ത കൂടി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘കടുവ’യ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്നാണ് ലിസ്റ്റിന്‍ പറഞ്ഞിരിക്കുന്നത്.

സിനിമയുടെ വിജയമാകും രണ്ടാം ഭാഗത്തേക്ക് നയിക്കുക എന്നും ലിസ്റ്റിന്‍ പറഞ്ഞു. ‘ഒരു പക്കാ മാസ് എന്റര്‍ടെയ്‌ന്‍മെന്റ്‌ സിനിമയാണ് ‘കടുവ’. ഷാജി കൈലാസ് ടച്ച്‌ തന്നെ എന്ന് പറയാം. ആക്ഷന്‍ സീക്വെന്‍സുകളും പാട്ടും ഒക്കെ നിറഞ്ഞ ഒരു സിനിമ. ചില സമായത്ത് മോഹന്‍ലാലിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റണ്ടുകളും ചിത്രത്തിലുണ്ട്.

മോഹന്‍ലാലിന്റെ മീശപിരിയും മുണ്ട് മടക്കി കുത്തുമൊക്കെ കടുവയിലും പ്രതിഫലിക്കുന്നുണ്ട്’. ‘കടുവ രണ്ടാം ഭാഗം ഉണ്ടാകും. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. ‘ജന ഗണ മന’ എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുന്‍പ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗം എടുക്കാന്‍ തീരുമാനമായത്.’ ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …