Breaking News

Local News

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ; ഇന്ന് മാത്രം മരണപ്പെട്ടത് 4 പേർ..

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ. ഇന്ന് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് മരിക്കുകയുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 48 ആയി. വിളക്കാട്ടോര്‍ സ്വദേശി സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കല്‍ …

Read More »

കൊല്ലത്തെ സ്ഥിതി രൂക്ഷം; കൊട്ടാരക്കരയിലും വെട്ടിക്കവലയിലും കോവിഡ് പിടിമുറുക്കുന്നു…

കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നു. വെട്ടിക്കവലയിലും കൊട്ടാരക്കരയിലും കൊവിഡ് പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്, സ്ഥിതി സങ്കീര്‍ണം. ഇന്നലെ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പടെ പത്ത് പേര്‍ക്കുകൂടി വെട്ടിക്കവലയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ കൊട്ടാരക്കരയില്‍ രോഗബാധിതര്‍ 39 ആയി. ഇന്ന് ലഭിക്കുന്ന പരിശോധനാ ഫലത്തില്‍ കൂടുതല്‍ പോസിറ്റീവ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ നാലുപേര്‍ക്കും ചിരട്ടക്കോണത്ത് മൂന്നുപേര്‍ക്കും കണ്ണങ്കോടും വെട്ടിക്കവലയിലും കോക്കാടും ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. …

Read More »

കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 85 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം….

കൊല്ലം ജില്ലയില്‍ ഇന്ന് 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഇന്ന് 76 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ജില്ലയിൽ ഇന്ന് 11 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയവർ 1. പോരുവഴി സ്വദേശി (19) കിർഗിസ്ഥാൻ 2. മൈനാഗപ്പളളി സ്വദേശി (21) താജികിസ്ഥാൻ 3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) …

Read More »

സംസ്ഥാനത്ത് ഇന്ന് പുതിയ 22 ഹോട്ട് സ്പോട്ടുകള്‍ കൂടി…

സംസ്ഥാനത്ത് ഇന്ന് 22 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. സമ്ബര്‍ക്കത്തിലൂടെയടക്കം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളെ കണ്ടൈന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ നിന്ന് ആറ് പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), …

Read More »

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് ; സമ്ബര്‍ക്കത്തിലൂടെ 528 പേര്‍ക്ക്; 34 ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍..

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 528 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗബാധയുണ്ടായ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 82 പേര്‍ വിദേശത്തുനിന്നു വന്നവരും 54 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 54 ആരോഗ്യ പ്രവര്‍ത്തകരിലും രോഗം കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള …

Read More »

കൊല്ലത്ത് പോലിസുകാരനും കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ്; ഡിപ്പോ അടച്ചു…

കൊല്ലം ജില്ലയില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലിസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലിസുകാരന് നേരത്ത കൊവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.  ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കോവിഡ് …

Read More »

കൊല്ലം ജില്ലയില്‍ ഗുരുതര സാഹചര്യം; ഇന്ന് 79 പേര്‍ക്ക് കോവിഡ്; 74 പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം..

കൊല്ലം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇന്ന് ജില്ലയില്‍ 79 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കുന്നത്തൂര്‍, കാവനാട് സ്വദേശികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ബിഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 12 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Read More »

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് 794 പേർക്ക് കോവിഡ്, സമ്ബർക്കത്തിലൂടെ രോഗം 519 പേർക്ക്…

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കൂടാതെ 519 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോ​ഗബാധയേറ്റത്. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 …

Read More »

അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കൊവിഡ്; കൊല്ലത്ത് സിഐ ഉൾപ്പെടെ 12 പൊലീസുകാർ നിരീക്ഷണത്തിൽ..

അറസ്റ്റിലായ പ്രതിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര സിഐ ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ജൂലൈ 12 ന് തൃക്കണ്ണമംഗലില്‍ വീട് ആക്രമിച്ച കേസിലാണ് നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് പ്രതികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. കൂട്ടുപ്രതികളായ മൂന്നുപേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, …

Read More »

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല ; മരണം 43; കർശനനിയന്ത്രണങ്ങൾ തുടരും..

സംസ്ഥാനത്തെ കൊവിഡ് ആശങ്ക കുറയുന്നില്ല. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്ബത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം …

Read More »