Breaking News

Local News

കേരളം സമൂഹവ്യാപനത്തിന്‍റെ വക്കിൽ; ഇന്ന്‍ 532 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; 46 പേരുടെ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച്‌ വീണ്ടും എഴുന്നൂറിന് മുകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 791 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 46 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട …

Read More »

സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ സമൂഹവ്യാപനം..

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിലുണ്ടാകുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തിലധികം പുതിയ കേസുകളാണ്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ മുന്നറിയിപ്പ്. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി, ചെല്ലാനം ഉള്‍പ്പെടെ പത്തിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്.

Read More »

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്…

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, …

Read More »

കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്; ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 481 പേര്‍ക്ക്…

സംസ്ഥാനത്തെ കോവിഡ് ബാധയുടെ പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തെ രോഗികളുടെ എണ്ണം. 722 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. സമ്ബര്‍ക്കം വഴി 481 പേര്‍ക്കാണ് ഇന്ന്‍ രോഗം ബാധിച്ചത്, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 62 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്, ഇന്നത്തെ കണക്കോടെ കേരളത്തില്‍ ആകെ രോഗികള്‍ 10275 ആയി. …

Read More »

കോവിഡ് പ്രതിരോധം ശക്തമാക്കി ശാസ്താംകോട്ട ; 300 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ശാസ്താംകോട്ടയില്‍ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 18 ന് തുറക്കും. പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. ശാസ്താംകോട്ട എം സി എം എം ആശുപത്രിയുടെ എതിര്‍വശത്തുള്ള ലേഡീസ് ഹോസ്റ്റല്‍, മാര്‍ ബസേലിയോസ് കോളേജിനോട് ചേര്‍ന്നുള്ള മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായാണ് 300 കിടക്കകളുള്ള രണ്ട് …

Read More »

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ; 432 സമ്ബർക്കത്തിലൂടെ രോഗം; 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമാകുന്നു. ഇതുവരെയുള്ള ദിവസങ്ങളില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇന്ന് സംസ്ഥാനത്ത് 623 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗബാധിതരായവരില്‍ തിരുവനന്തപുരത്ത് 157 പേര്‍, കാസര്‍ഗോഡ് 74, എറണാകുളം72, പത്തനംതിട്ട 64, …

Read More »

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം..!

സംസ്ഥാന ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 85.13 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരത്ത് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വി.എച്ച്‌. എസ്‌.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും …

Read More »

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം; ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 ലധികം രോഗികൾ വരെ ഉണ്ടാകും…

സംസ്ഥാനത്തെ ഓരോ ജില്ലകളിലും ആഗസ്ത് മാസം അവസാനത്തോടെ 5000 ലധികം രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്ത് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. …

Read More »

കൊല്ലം ജില്ലയില്‍ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായിട്ടുള്ളത്. ജില്ലയില്‍ ഇന്ന്‍ രണ്ടുപേര്‍ കോവിഡ് രോഗമുക്തരായി. തൊടിയൂര്‍ സ്വദേശി(29), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്. കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇങ്ങനെ: തേവലക്കര കോയിവിള സ്വദേശി(40) സൗദി കരിക്കോട് സ്വദേശി(36) ദമാം …

Read More »

സംസ്ഥാനത്ത് പുതിയ 19 കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി..

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന്‍ 19 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14, 15, 16, 17), ചെങ്കല്‍ (2, 6, 8, 101), പനവൂര്‍ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ …

Read More »