Breaking News

Local News

കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 61 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ്..

കൊല്ലം ജില്ലയില്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായി ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 61 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്ബര്‍ക്ക രോഗികളുടെ കണക്ക്, 17 ന് അത് 42 ശതമാനം മാത്രമായിരുന്നു. …

Read More »

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി..

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഏഴ് സ്ഥലങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇന്നത്തെ ഹോട്ട്സ്പോട്ടുകള്‍; തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 629 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; 43 പേരുടെ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 629 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 43 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ …

Read More »

വരും ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴ; കനത്ത ജാഗ്രതാ നിർദേശം…

അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ സാധാരണയില്‍ കുറഞ്ഞ മഴയും തെക്കന്‍ ജില്ലകളില്‍ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്യുന്ന ശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

Read More »

സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്രഖ്യാപിച്ചു..

സം​സ്ഥാ​ന​ത്ത് ഇന്ന് പു​തി​യതായ് 20 പ്രദേശങ്ങളെ കൂടി ഹോ​ട്ട്സ്പോ​ട്ടു​കളായി പ്രഖ്യാപിച്ചു. നി​ല​വി​ല്‍ ആ​കെ 299 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ലെ തൊ​ടി​യൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: എ​ല്ലാ വാ​ര്‍​ഡു​ക​ളും), ശൂ​ര​നാ​ട് നോ​ര്‍​ത്ത് (എ​ല്ലാ വാ​ര്‍​ഡു​ക​ളും),  ആ​ല​പ്പാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വി​ള​ക്കു​ടി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​യ്യ​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​രീ​പ്ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ഉ​മ്മ​ന്നൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​ന്നീ​ര്‍​ക്ക​ര (13), ഏ​റാ​ത്ത് (11, 13, 15), ആ​റ​ന്മു​ള (14), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ …

Read More »

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കോവിഡ്, സമ്പർക്കം വഴി 364 പേർക്ക്..!

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 364 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്തുനിന്ന് വന്നവരും 90 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. കൂടാതെ 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്‌ഇ, ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 204 പേര്‍ …

Read More »

ചന്തകള്‍ വഴി കൊറോണ; കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതി; മേഴ്‌സിക്കുട്ടിയമ്മ

കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കൊല്ലത്ത് ചന്തകള്‍ വഴിയാണ് കൊറോണ വ്യാപനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. എല്ല പഞ്ചായത്തുകളിലും നൂറു കിടക്കകള്‍ വീതം തയാറാക്കുമെന്നും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്ബര്‍ക്കത്തിലൂടെ ഉള്ള രോഗ വ്യാപനവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 30 പഞ്ചായത്തുകളെ പൂര്‍ണമായും …

Read More »

ഉത്ര കൊലപാതകം; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്…

കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊന്നുവെന്ന സൂരജിന്റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം പുറത്തുവന്നിരിക്കുന്നത്. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ …

Read More »

കരുനാഗപള്ളിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 4.35 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു…

കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു. 4.35 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് …

Read More »

കോവിഡ് വ്യാപനം: ചവറ, പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ..!

കൊല്ലത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചവറ പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിൻമെൻറ് സോണുകൾ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകൾ കണ്ടെയിൻമെൻറ് സോണുകളിലാണ്. കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാർക്കറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ട പരമ്ബരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉടൻ സർക്കാർ …

Read More »