Breaking News

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് ; സമ്ബര്‍ക്കത്തിലൂടെ 528 പേര്‍ക്ക്; 34 ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍..

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 528 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

34 പേര്‍ക്ക് രോഗബാധയുണ്ടായ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 82 പേര്‍ വിദേശത്തുനിന്നു വന്നവരും 54 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 54 ആരോഗ്യ പ്രവര്‍ത്തകരിലും രോഗം കണ്ടെത്തി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണുര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് വീതവുംകാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള 39 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …