Breaking News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം..!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച്‌ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. 3-2 എന്ന സ്‌കോറിനാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.

ലിവര്‍പൂളിനായ് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തിയിരുന്നു.

എന്നാല്‍ സല(68)യും മാനെ(81)യും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു.

ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …