അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു. “ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം …
Read More »സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദിയും; തീരുമാനം ചൈനയുടെ മധ്യസ്ഥതയിലൂടെ
ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷം, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് 4 ദിവസം നീണ്ട ചർച്ച നടന്നത്. …
Read More »ബ്രഹ്മപുരം തീപിടുത്തം; 80% തീയണച്ചതായി മന്ത്രി പി. രാജീവ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ 80 % പ്രദേശത്തെയും തീ അണച്ചതായി മന്ത്രി പി രാജീവ്. 678 പേരാണ് ചികിത്സ തേടിയത്. ഇതിൽ 421 പേർ സർക്കാർ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവരാണ്. രണ്ട് പേർക്ക് മാത്രമാണ് ഐസിയു സഹായം വേണ്ടിയിരുന്നത്. ഗർഭിണികളാരും ചികിത്സ തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെയും ഐഎംഎയുടെയും വിലയിരുത്തൽ. എന്നാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണ്. പ്രത്യേക ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. …
Read More »‘ഗോവധ നിരോധന നിയമം’; പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ള പോസ്റ്റർ വ്യാജം
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞതായി പ്രിയങ്കയുടെ ചിത്രമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജം. പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇത് ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ അത്തരമൊരു …
Read More »സ്വപ്നയുടേത് കള്ളക്കഥ; ആരോപണം തള്ളി സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ഒത്തുതീർപ്പിനായി ബന്ധപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്നാണ് സി.പി.എം പ്രതികരിച്ചത്. സ്വർണക്കടത്ത് കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ കേസ് പിൻവലിക്കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തുവെന്ന് പറയുന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസുമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നാൽ സംസ്ഥാനത്തെ ഭരണകക്ഷിയെന്ന നിലയിൽ കേസ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയെന്നത് …
Read More »പ്ലസ് വൺ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പ് നിറത്തിൽ. ചോദ്യപേപ്പറിൽ കറുപ്പിന് പകരം ചുവപ്പിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചുവപ്പ് നിറം ഒരു പ്രശ്നമല്ലെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം ചുവപ്പ് നിറത്തിന് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരേസമയം നടക്കുന്നതിനാൽ …
Read More »ന്യൂയോർക്ക് ടൈംസിന്‍റെ നടപടി അപലപനീയം: അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. കശ്മീരിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതും ആണെന്ന് ഠാക്കൂർ ട്വീറ്റ് ചെയ്തു. കെട്ടുകഥയും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമെതിരെ സംഘടിത പ്രചാരണം നടത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. കശ്മീരിൽ വാർത്തകളുടെ ഒഴുക്കിനെ …
Read More »ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതി; വി. മുരളീധരൻ
തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പിണറായി സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ൽ കർണാടക മുഖ്യമന്ത്രി സോൺട്ര ഇൻഫോടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2020 ൽ ഇതേ കമ്പനിക്ക് കേരളത്തിൽ പ്രത്യേക ഇടപെടലോടെ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലയളവിനുള്ളിൽ പകുതി പണി പോലും പൂർത്തിയാക്കാത്ത കമ്പനിക്ക് കരാർ നീട്ടാനുള്ള …
Read More »തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസ്; എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി
എറണാകുളം: ഗതാഗതമന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ആന്‍റണി രാജു വാദിച്ചു. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വാദിച്ചു. സാങ്കേതിക തടസം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം, കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.
Read More »നേപ്പാളിന് പുതിയ പ്രസിഡൻ്റ്; റാം ചന്ദ്ര പൗഡൽ ഈ മാസം 12ന് അധികാരത്തിലേറും
കാഠ്മണ്ഡു: നേപ്പാളിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായി റാം ചന്ദ്ര പൗഡൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 12 ന് റാം ചന്ദ്ര പൗഡൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) അടങ്ങുന്ന എട്ട് പാർട്ടി സഖ്യത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്‍ററി നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ടുകൾ ലഭിച്ചു. നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ശേർ ബഹാദൂർ ദ്യൂബ പൗഡലിനെ അഭിനന്ദിച്ചു. “പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എന്‍റെ …
Read More »