ചൈനയിലും ഹോങ്കോങ്ങിലും ഒമിക്രോണ്‍ വകഭേദം പിടിമുറുക്കുന്നു. രോഗം അതിവേഗം പടരുന്നതിനിടെ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോങ്ങും. 2 വര്‍ഷം കൊവിഡിനെ അകറ്റിനിര്‍ത്തിയ ഹോങ്കോങ്ങിനു അഞ്ചാം തരംഗം തടയാനായില്ല. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ ചികിത്സ കിട്ടാതെ ക്ലേശിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞു. അതേസമയം ലോകമാകെ കൊവിഡ് മരണങ്ങള്‍ മൂന്നാഴ്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞയാഴ്ച 17% കുറഞ്ഞു. എന്നാല്‍ രോഗബാധയില്‍ 8% വര്‍ധനയുണ്ടായി. 1.1 കോടി പേര്‍ പുതുതായി വൈറസ് ബാധിതരായി. …
Read More »ജപ്പാനില്‍ ഭൂചലനം; രണ്ട് മരണം, 20 ലക്ഷം വീടുകള്‍ ഇരുട്ടില്‍, രാജ്യത്ത് സുനാമി മുന്നറിയിപ്പ്
ജപ്പാനിലെ ഫുകുഷിമയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ അടിയിലാണ്. ഭൂചനലനത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്ബ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിലും സുനാമിയിലും തകര്‍ന്ന വടക്കന്‍ ജപ്പാന്‍റെ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് ഭൂചലനമുണ്ടായത്. രാജ്യത്തെ ഇരുപത് ലക്ഷത്തോളം …
Read More »റോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; തമാശയ്ക്ക് ചെയ്തതെന്ന് ദമ്ബതികള്‍
ഹൈവേയ്ക്ക് സമീപം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്ബതികളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ദമ്ബതികള്‍ സെക്‌സിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ കണ്ടെത്തിയത്. പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്‌സ് ഹൈവേയില്‍ വച്ചാണ് ദമ്ബതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. പൊതുയിടത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൗത്ത് ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2013 ലാണ് ഈ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തത്. എന്നാല്‍ …
Read More »യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ…
യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയില്‍ കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ റഷ്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ …
Read More »ആശങ്കയിലാക്കി വീണ്ടും കോവിഡ് വ്യാപനം; ചൈനയില്‍ ഒരു കോടിക്കടുത്ത് ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ക്ഡൗണ്‍…
നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ചൈനയില്‍ ഒന്‍പത് ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ …
Read More »മോദി, മോദി, വീണ്ടും മോദി… യുപിയില്‍ അതിനിര്‍ണായക വിജയവുമായി ബിജെപി 2024ല്‍ പിടിച്ചു കെട്ടാനാകുമോ?
2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനില്‍ ബിജെപി നേടിയത് അതിനിര്‍ണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയില്‍ നിലവില്‍ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ല്‍ താഴെ സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം …
Read More »പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു…
പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ് സ്വദേശി ഡേവിഡ് ബെന്നറ്റ് അന്തരിച്ചു. രണ്ട് മാസം മുമ്പായിരുന്നു പന്നിയുടെ ഹൃദയം ബെന്നറ്റ് സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിർണായക ചുവടുവെപ്പായിട്ടായിരുന്നു മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ പൂർണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങൾ …
Read More »റഷ്യന്‍ ഇന്ധനം നിരോധിച്ച അമേരിക്കന്‍ നടപടി ബാധിക്കുക ആഗോള വിപണിയെ, പെട്രോള്‍ വില ലിറ്ററിന് 50 രൂപ വരെ ഉയര്‍ന്നേക്കാം, ഇന്ത്യയേയും ബാധിക്കും
റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച അമേരിക്കന്‍ നടപടിയുടെ ആഘാതം അവിടെ മാത്രം ഒതുങ്ങില്ല. യുക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇനിയും ഉയരാന്‍ മാത്രമേ അമേരിക്കയുടെ ഈ തീരുമാനം പ്രയോജനം ചെയ്യുകയുള്ളൂ. നിലവിലെ അവസ്ഥയില്‍ 2022 അവസാനം ആകുമ്ബോഴേക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 185 ഡോളര്‍ വരെ എത്തിയേക്കാം എന്നാണ് കരുതുന്നത്. അതിന്റെ …
Read More »യേശുക്രിസ്തുവിന്‍റെ ശില്‍പം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ന്‍: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതാദ്യം
റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശില്‍പം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ന്‍. ലുയവ് അര്‍മേനിയന്‍ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശില്‍പമാണ് മാറ്റിയത്. കിഴക്കന്‍ യൂറോപ്യന്‍ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്ന്‍ നഗരങ്ങള്‍ നിരന്തരം റഷ്യന്‍ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1939-45 കാലഘട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശില്‍പം ഇതിനുമുന്‍പ് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റിയത്.
Read More »ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു; മൂവായിരം കിലോ ഭാരമുള്ള അവശിഷ്ടം പതിച്ച് രൂപപ്പെട്ടത് വലിയ ഗര്‍ത്തം
ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ചതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഴ് വര്‍ഷക്കാലം ബഹികാരാകാശത്ത് കറങ്ങിയ ചൈനീസ് റോക്കറ്റ് അവശിഷ്ടമാണ് ചന്ദ്രനില്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. സമീപത്തില്ലാതിരുന്നതിനാല്‍ നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച് വിശദ പഠനം …
Read More »