അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള …
Read More »താലിബാൻ സർക്കാരിനെ പിന്തുണച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം…
താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു. പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയും, താലിബാൻ പതാകകൾ വീശുകയും ചെയ്തു. സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, …
Read More »‘വിഭാഗീയത വിതയ്ക്കരുത്’; ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ സംരക്ഷകരാകണം; ഫ്രാൻസിസ് മാർപ്പാപ്പ
മതനേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാൻസീസ് മാര്‍പ്പാപ്പാ. ഹംഗറിയിൽ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാർദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളിൽനിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകൾ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. ‘അപരന്‍റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്‍റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ സംരക്ഷകർ ആകണം. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നിൽക്കണം എന്നും മാര്‍പ്പാപ്പാ പറഞ്ഞു.
Read More »അറ്റ്ലാന്റ മൃഗശാലയിലെ 13 ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…
അമേരിക്കയിലെ അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള 20 ഗോറില്ലകളില്‍ 13 എണ്ണത്തിനാണ് കോവിഡ് പോസിറ്റീവായത്. മൃഗശാലയിലെ മുഴുവന്‍ ഗൊറില്ലകളില്‍ നിന്നും പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നുണ്ടെന്ന് മൃഗശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഗോറില്ലകള്‍ കാണിച്ചിരുന്നുവെന്ന് മൃഗശാല അധികൃതര്‍ വെള്ളിയാഴ്ച പറഞ്ഞു. കുടുതല്‍ ഗോറില്ലകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുകയും ജോര്‍ജിയ സര്‍വകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. മൃഗശാല ജീവനക്കാരനില്‍ …
Read More »ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്…
2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ഭീകരരടക്കം 2,996 പേരാണ് കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46. ലോകപ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേയ്ക്ക് ഒരു വിമാനം ഇടിച്ചുകയറി. മിനിറ്റുകള്‍ക്കകം 110 നിലകള്‍ നിലംപൊത്തി. 17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. 9.37ന് …
Read More »മണ്ണിടിച്ചില്‍: കാണാതായ രണ്ട് തൊഴിലാളികള്‍ മരിച്ചു…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു. രണ്ട് നേപ്പാള്‍ പൗരന്മാരാണ് മരിച്ചത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട ഒരാളെ പരിക്കുകളോടെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാലുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാനായതും രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തതും. വിമാനത്താവളത്തിെന്റ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് അടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികള്‍ …
Read More »ന്യുയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു…
സിറ്റിയില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഹാര്‍ലത്തു വച്ച് രാത്രി പത്തു മണിയോടെ വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ മരിച്ചു. സിംഗിന്റെ കാറിന്റെ ബാക്ക്‌സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വക്കേറ്റം ഉണ്ടായതോാടെയാണ് തുടക്കം. കാര്‍ തുറന്ന് യാത്രക്കരന്‍ ആ പയ്യനെ വെടി വച്ചു. പയ്യന്‍ തിരിച്ചും വെടി വച്ചു. പയ്യന്റെ വെടി …
Read More »കാല്‍ഡോര്‍ കാട്ടുതീ ; 22,000 പേരെ ഒഴിപ്പിച്ചു; ജനങ്ങളെ ഒഴിപ്പിച്ചതോടെ തെരുവുകള്‍ കയ്യേറി കരടികള്‍…
കാല്‍ ഡോര്‍ അഗ്നിബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ താഹോ തടാകത്തിന് സമീപം നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടത്തിയതോടെ തെരുവുകള്‍ കയ്യേറി കരടികള്‍. തീ പടര്‍ന്നതോടെ 22,000 പേരെയാണ് പ്രദേശത്തു നിന്ന് ഒഴിപ്പിച്ചത്. തെരുവുകള്‍ വിജനമായതോടെ ഇവിടം സമ്ബൂര്‍ണ ആധിപത്യം നടത്തുകയായിരുന്നു കരടികള്‍. ആളുകളെ ഒഴിപ്പിച്ചതോടെ മാലിന്യ കുട്ടകള്‍ തേടിയും വീടുകളില്‍ ഭക്ഷണം തേടിയുമെത്തുകയായിരുന്നു ഇവ. അഗ്നി പടര്‍ന്നതോടെ ഇവയുടെ ആവാസകേന്ദ്രം നഷ്ടമായതോടെയാണ് ഇവ കാടുവിട്ട് പുറത്തിറങ്ങിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാട്ടുതീ ശമിച്ചതോടെ …
Read More »മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു…
മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. …
Read More »കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തം; സ്ത്രീകളുൾപ്പെടെ തെരുവിലിറങ്ങിയത് ആയിരങ്ങൾ; പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത് താലിബാൻ…
കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാൻ ഭീകരർ വെടിയുതിർത്തു. പാകിസ്ഥാൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്. ഇസ്ലാമാബാദിനും ഐഎസ്‌ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും …
Read More »