ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നുവിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതരായവരില്‍ ഐസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍(ഐഎസ്‌ഐഎസ്- കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഇവര്‍ …
Read More »അഫ്ഗാനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍
അഫ്ഗാനിസ്താനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. 5 വയസും 6 വയസുമുള്ള സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 5 വയസ്സുകാരന്‍ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. ആറുവയസുകാരന്റെ കരളും മാറ്റി വയ്ക്കും. ഇവരുടെ മൂത്ത സഹോദരിയായ 17കാരിയും ആശുപത്രിയിലാണ്. വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി …
Read More »20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും മടങ്ങി അമേരിക്കൻ സൈന്യം, അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു…
അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റം പൂർത്തിയായി. 20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്. അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം അവസാന വിമാനത്തിൽ മടങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം …
Read More »സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്, താലിബാന്‍ ഭീകരര്‍ക്ക് പിന്തുണയുമായി പാക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി (വീഡിയോ)
അഫ്ഗാനിസ്ഥാനില്‍ നിന്ന് മരണ ഭീതിയില്‍ പതിനായിരങ്ങള്‍ രാജ്യം വിടുമ്ബോഴും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. ‘വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ …
Read More »മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ…
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. തന്റെ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് വിസ ഏറ്റുവാങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗോള്‍ഡന്‍ വിസയ്ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. മലയാള സിനിമയിലെ യുവനടന്മാരില്‍ ഒരാളായ ടൊവിനോ തോമസ്, ‘കള’ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ …
Read More »അഫ്ഗാനിലെ സ്ഥിതി മാറി, എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് ചൈന…
അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യുഎസിനോട് ചൈന. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും ചൈന ആവര്‍ത്തിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനില്‍ നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും …
Read More »ജര്‍മനിയില്‍ നിന്നും തപാലിലൂടെ എത്തിയത് 40 ലക്ഷത്തിന്റെ ലഹരി; എന്‍ജിനീയറിങ് ബിരുദധാരിയായ യുവതി അറസ്റ്റില്‍…
ജര്‍മനിയില്‍ നിന്നു പോസ്റ്റല്‍ വഴിയെത്തിച്ച 40 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മുപ്പത്തിരണ്ടുകാരി അറസ്റ്റില്‍. ലഹരി കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന ബെംഗളൂരു നിവാസി എസ്.യോഗിതയാണ് പിടിയിലായത്. ലഹരിമരുന്ന് പാഴ്സല്‍ കൈപ്പറ്റാന്‍ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വളഞ്ഞത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇവര്‍ 3 വര്‍ഷമായി ലഹരി ഇടപാടുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചോക്‌ലേറ്റുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവയുള്‍പ്പെട്ട പാഴ്സലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു …
Read More »തിരിഞ്ഞൊഴുകി മിസിസിപ്പി പുഴ.ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ് യു.എസ്;
അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റില്‍ എതിര്‍ദിശയിലേക്ക് ഒഴുകി പ്രശസ്തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ് ഭീഷണമായി നിലംതൊട്ടതോടെയാണ് അതുവെരയും വടക്കുനിന്ന് തെക്കോട്ടൊഴുകിയ പുഴ ദിശ മാറി തെക്കുനിന്ന് വടക്കോട്ടൊഴുകിയത്. ബെലി ചാസിലുള്ള പുഴ മാപിനിയാണ് അല്പനേരത്തേക്ക് പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത് രേഖപ്പെടുത്തിയത്. ഇതിന്‍റെ വിഡിയോകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ് ഐഡ. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ …
Read More »അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടായേക്കും…
അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകുമെന്ന് സൂചന. ഇരട്ട സ്ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം. ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു. കേന്ദ്രസർക്കാരും ഇന്ന് അഫ്ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനെറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുക. യോഗത്തിന് ശേഷം ക്യാബിനെറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇന്നാണ് …
Read More »അഫ്ഗാനിസ്ഥാനില്‍ സമ്ബൂര്‍ണ സൈനിക പിന്മാറ്റത്തിലേക്ക് അമേരിക്ക; സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ച് യുഎസ് സൈന്യം; നീക്കം, തന്ത്രപ്രധാനമായ രേഖകളും ഉപകരണങ്ങളും താലിബാന്റെ കൈവശം….
അഫ്ഗാനിസ്ഥാനില്‍ ഓഗസ്റ്റ് 31-ന് അമേരിക്ക സമ്ബൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായി കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത് യുഎസ് സൈന്യം. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐ.എ) യുടെ കാബൂളിലെ ബേസാണിത്. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. …
Read More »