സ്വാതന്ത്ര്യദിനത്തില്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള ‘ഭ്രാന്തന്‍കൂട്ടം’ വസ്ത്രം വലിച്ചു കീറുകയും മുകളിലേക്ക് എടുത്തെറിയുകയും ചെയ്തുവെന്നാണ് പരാതി. പാകിസ്താനിലെ ലാഹോറില്‍ മിനാറെ പാകിസ്താന് സമീപം ഗ്രേറ്റര്‍ ഇഖ്ബാല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ആള്‍ക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ് കളിച്ച ആള്‍ക്കൂട്ടം ആഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്തു. …
Read More »താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കമുള്ളമുളളവരുണ്ടെന്ന് സൂചന…
അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമക അടക്കം എട്ട് മലയാളികളും ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്. കാബൂളിലെ ബദാം ബാഗ്, പുള്ളി …
Read More »അഫ്ഗാന്‍; കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്ന് ഇന്ത്യ…
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചടിക്കയതിനു ശേഷമുള്ള സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്, ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. നേരത്തെ, താലിബാനുമായി …
Read More »കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും പെട്ട് അഞ്ച് മരണം..
വിമാനം കയറാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കാബൂള്‍ വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. അഫ്ഗാനില്‍ നിന്ന് പുറത്തേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ എത്തിയവരുടെ തിരക്കിലാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധറിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. യുഎസ് സൈന്യം നടത്തിയ വെടിവയ്പിലാണോ മരണമെന്നും വ്യക്തമല്ല. മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ വാഹനങ്ങളില്‍ കയറ്റികൊണ്ടുപോകുന്നതായി കണ്ടെന്ന് ഒരാള്‍ പറഞ്ഞതായി വാര്‍ത്തകളില്‍ കാണുന്നു. മരണം വെടിവയ്പിലോ തിക്കിലും തിരക്കിലും പെട്ടാണോ എന്ന് വ്യക്തമല്ലെന്ന് മറ്റൊരാള്‍ …
Read More »അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം; കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്…
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലായനം ചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറന്നിടാന്‍ മറ്റുരാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ(യു.എന്‍) ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ് അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വിമാനങ്ങള്‍ ഇന്ത്യ സജ്ജമാക്കി. ദില്ലി – കാബൂള്‍ വിമാനം 12.30ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് …
Read More »വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു…
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിന്‍ ആണ് മരിച്ചത്. ജോലി സംബന്ധമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ കോളിലുണ്ടായിരുന്ന ആള്‍ വെടിയൊച്ച കേള്‍ക്കുകയും പിറകില്‍ കുഞ്ഞിനെ കാണുകയും ചെയ്‌തു. ഇതോടെ ഇദ്ദേഹം അടിയന്തര നമ്ബരില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഓഫീസര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും എത്തുമ്ബോള്‍ യുവതി തലയ്‌ക്ക് വെടിയേറ്റ് കിടക്കുകയായിരുന്നു. അതേസമയം, യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. …
Read More »ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന് കടലില്‍ എണ്ണ ചോര്‍ന്നു…
ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ ഒന്നടങ്കം രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയാണ് അപകടം. ജപ്പാന്റെ വടക്കന്‍ തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലാണ് കപ്പല്‍ ഇടിച്ച് പിളര്‍ന്നത്. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയിട്ടുണ്ട്. …
Read More »അഫ്‌ഗാനില്‍ സമാധാനം നിലനിര്‍ത്താനുള്ള പോരാട്ടങ്ങളില്‍ ഇനി മുതല്‍ പാകിസ്ഥാനെക്കാളും പ്രാധാന്യം ഇന്ത്യക്ക്…
അഫ്‌ഗാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്‌ഗാനില്‍ ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില്‍ ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും സ്വാഗതം ചെയ്യുന്നുവെന്നും പെന്റഗണ്‍ സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്ഥാന്‍ – അഫ്‌ഗാന്‍ അതിര്‍ത്തിലുള്ള ചില സുരക്ഷിത താവളങ്ങളെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെകുറിച്ച് പാകിസ്ഥാനുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ചയിലാണെന്നും കിര്‍ബി പറഞ്ഞു. പാകിസ്ഥാനിലെ ഇത്തരം സുരക്ഷിത താവളങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ …
Read More »ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ ഡയറക്‌ട് സര്‍വീസ്; വെറും പത്തു മണിക്കൂറില്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാം…
ആറു മാസം സേവനം നടത്തിയ ശേഷം പിന്‍വാങ്ങിയ ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ ഡയറക്റ്റ് സര്‍വീസ് വീണ്ടും ഓണ സമ്മാനമായി എത്തുന്നു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ഡിസംബറില്‍ നിലച്ച ശേഷം എത്തുമ്ബോള്‍ മേനി നടിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ അവകാശം ഇല്ലെന്നതും പ്രത്യേകതയാണ്. കോവിഡ് ലോകമൊട്ടാകെ ആഞ്ഞടിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിലത്തിറങ്ങിയപ്പോള്‍ എയര്‍ ബബിള്‍ പാക്കേജ് പ്രകാരമാണ് …
Read More »ഒളിമ്ബിക്‌സ് പുരുഷ ഹോക്കി മത്സരത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടം; സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് കാഴ്ച വച്ചത്, ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്ബിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്. ചരിത്ര വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് …
Read More »