Breaking News

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം; കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്…

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പലായനം ചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറന്നിടാന്‍ മറ്റുരാജ്യങ്ങളോട് ഐക്യരാഷ്​ട്രസഭ(യു.എന്‍)​ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ്​ അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്​.

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വിമാനങ്ങള്‍ ഇന്ത്യ സജ്ജമാക്കി. ദില്ലി – കാബൂള്‍ വിമാനം 12.30ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് പുറപ്പെടുക.

അഫ്ഗാന്‍ വിടാന്‍ അനുവദിക്കണമെന്ന് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും യു.എന്‍ മുന്നറിയിപ്പു നല്‍കി.

വന്‍ ഏറ്റുമുട്ടലുകളില്ലാതെ കാബൂള്‍ നിയന്ത്രണത്തിലാക്കിയ താലിബാന്‍ അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം രാത്രിയോടെയാണ് പിടിച്ചെടുത്തത്. കൊട്ടാരത്തിലെ അഫ്ഗാന്‍ പതാക നീക്കി താലിബാന്‍ പതാക കെട്ടുന്നതിന്‍റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കൊട്ടാരം കൂടാതെ മറ്റ് തന്ത്രപ്രധാന മേഖലകളും താലിബാന്‍ നിയന്ത്രണത്തിലാണ്. കാബൂളും പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്ന് വ്യക്തമാക്കിയ താലിബാന്‍ അധികാരകൈമാറ്റം സമാധാനപരമായി നടക്കണമെന്ന് ആവര്‍ത്തിച്ചു.

അഫ്ഗാന്‍റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാനാക്കി മാറ്റുമെന്നും വ്യക്തമാക്കി. മുന്‍പും സര്‍ക്കാര്‍ – താലിബാന്‍ ചര്‍ച്ചകള്‍ക്ക് വേദിയായ ദോഹ കേന്ദ്രീകരിച്ചാകും അധികാര കൈമാറ്റ ചര്‍ച്ചകളും നടക്കുക. സര്‍ക്കാരിനെ ആരു നയിക്കുമെന്ന് താലിബാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …