Breaking News

World

സൈനിക നീക്കം ശക്തമാക്കി അഫ്​ഗാനില്‍ പിടിമുറുക്കി ​താലിബാന്‍…

യുഎസ് സേന ദൗത്യം അവസാനിപ്പിച്ച്‌ മടങ്ങുന്ന അഫ്​ഗാനിസ്​താനില്‍ സൈനിക അധിനിവേശം കൂടുതല്‍ ശക്​തമാക്കി താലിബാന്‍ ഭരണകൂടം. ഔദ്യോഗിക സര്‍ക്കാര്‍ ഭരണം നിലനില്‍ക്കുന്ന ഹെറാത്ത്​, ലഷ്​കര്‍ ഗഹ്​, കാണ്ഡഹാര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ പോരാട്ടം ശക്​തമാണെന്ന്​ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഹെറാത്തില്‍ താലിബാന്‍ മുന്നേറ്റം തടയാന്‍ നൂറുകണക്കിന്​ കമാന്‍ഡോകളെ വിന്യസിച്ചതായി അഫ്​ഗാന്‍ ഭരണകൂടം അറിയിച്ചു. ഹെല്‍മന്ദിലെ ലഷ്​കര്‍ ഗഹിലും കൂടുതല്‍ സൈനികരെ ഉടന്‍ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്​ഗാന്‍ സര്‍ക്കാറിനു …

Read More »

‘ഞാൻ മരിച്ചെന്ന് അവർ കരുതി’: കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റിന്റെ ഭാര്യ…

ആക്രമണത്തെ അതിജീവിച്ച കഥ മാധ്യമങ്ങളോട് വിവരിച്ച് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്ററിന്റെ ഭാര്യ മാർട്ടീനി മോയ്‌സ്. പ്രസിഡന്റ് ജുവനെൽ മോയ്‌സ് കൊല്ലപ്പെട്ട ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭീകരർ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ ഭയന്ന് പോയെന്നും അക്രമികൾ തൻ മരിച്ചെന്ന് കരുതിയതാണ് അവിടെ നിന്ന് പോയതെന്നും മാർട്ടീനി മോയ്‌സ് വെളിപ്പെടുത്തി. “അവർ സ്ഥലം വിടുമ്പോൾ ഞാൻ മരിച്ചെന്നാണ് അവർ കരുതിയിരുന്നത്”, വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. പ്രസിഡന്റിന് അകമ്പടി സേവിച്ചിരുന്ന …

Read More »

ഒമാന്‍ തീരത്തെ​ ചരക്കുകപ്പല്‍ ആക്രണത്തിന്​ പിന്നില്‍ ഇറാനെന്ന്​ ഇസ്രായേല്‍; മേഖലയില്‍ സംഘര്‍ഷം പുകയുന്നു…

അറബിക്കടലില്‍ ഒമാന്‍ തീരത്ത്​ വ്യാഴാഴ്​ച ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഇറാനെന്ന്​ ഇസ്രായേല്‍. ലണ്ടന്‍ ആസ്​ഥാനമായ സോഡിയാക്​ മാരിടൈമിനായി സര്‍വീസ്​ നടത്തിയ എം.വി മെര്‍സര്‍ സ്​ട്രീറ്റാണ്​ വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്​. ഇസ്രായേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഒഫറിന്‍റെതാണ്​ സോഡിയാക്​ മാരിടൈം. രണ്ട്​ നാവികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍ കമ്ബനിയുടെ ഉടമസ്​ഥതയിലുള്ള​ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേല്‍ ആരോപണങ്ങളെ കുറിച്ച്‌​ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ്​ …

Read More »

അപകടകരം; കോവിഡ് ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്സ് പോലെ പടരും: ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്….

കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്. ചിക്കന്‍ പോക്സ് പോലെ പടരുമെന്നതാണ് ഈ വകഭേദമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്സിന്‍ എടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ് കോവിഡ് ഡെല്‍റ്റ വകഭേദം …

Read More »

കുരുന്നുകളെ ബലാത്സംഗം ചെയ്തു; യുവതികളുടെ സ്തനങ്ങള്‍ അറുത്തുമാറ്റി; ആക്രമണം തുടര്‍ന്നാല്‍ കൂട്ടക്കുരുതി; താലിബാന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന…

അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ രീതിയിലുള്ള ആക്രമണം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും. അതിനിടയാക്കരുതെന്നും ഐക്യരാഷ്ട്ര സംഘടന താക്കീത് ചെയ്തു. കഴിഞ്ഞ മേയ് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അഫ്ഗാനില്‍നിന്നു യു.എസ്. സൈന്യം പിന്‍മാറുമെന്ന പ്രഖ്യാപനം വന്നതോടുകൂടി ക്രൂരമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പിഞ്ചുകുട്ടികളെവരെ ഭീകരര്‍ ലൈംഗികമായി പീഡിപ്പിക്കുകയും …

Read More »

ഡെല്‍റ്റ വൈറസിനു മുന്നില്‍ പകച്ച്‌ ചൈന, നൂറുകണക്കിന് പേര്‍ക്ക് രോഗബാധ; വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്ക…

കൊവിഡിന്റെ ഈറ്റില്ലമെന്ന് കരുതുന്ന ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വകദേദം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് പേര്‍ക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന ഡെല്‍റ്റ വൈറസ് വ്യാപനം എങ്ങനെ തടയുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരിലാണ് വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും. കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ …

Read More »

പാകിസ്ഥാനിൽ വന്‍ മേഘവിസ്‌ഫോടനം: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍

പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ തടസങ്ങള്‍ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറില്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്. വെള്ളത്തില്‍ …

Read More »

രമ്യ ഹരിദാസ് ഉള്‍പ്പെട്ട വിവാദം; യുവാവ് നല്‍കിയ പരാതിയില്‍ ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.

ഞായറാഴ്ച നിലവിലുള്ള കൊവിഡ് സമ്ബൂര്‍ണലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ രമ്യ ഹരിദാസ് എംപിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ കേസ്. മുന്‍ എംഎല്‍എ വി ടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. യുവാവ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് …

Read More »

ഇന്‍-ഫാ ചുഴലിക്കാറ്റും വെള്ളപൊക്കവും: മരണം 63 കഴിഞ്ഞു, വ്യാപക നാശനഷ്ടം…

ഇന്‍-ഫാ ചുഴലിക്കാറ്റിലും വെള്ളപൊക്കത്തിലും ചൈനയില്‍ 63 മരണം. വിവിധ സ്ഥലങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ സെക്കന്‍ഡില്‍ 38 മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശി. ഹെനാന്‍ പ്രവിശ്യയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 63 പേര് മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിലെ വെള്ളപ്പൊക്കത്തില്‍ ഒരു സബ്‌വേ മെട്രോ ട്രെയിനും തുരങ്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്. ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്‌സു പ്രവിശ്യയിലെ ക്വിഡോംഗ് …

Read More »

വെയര്‍ഹൗസ്‌ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്കേറ്റു…

വടക്കുകിഴക്കന്‍ ചൈനയില്‍ ശനിയാഴ്ച ഉണ്ടായ ഒരു വെയര്‍ഹൗസ്‌ തീപിടുത്തത്തില്‍ പതിനാല് പേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്‌ചുനില്‍ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയര്‍ഹൗസിന് ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു, രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് പുറത്ത് അഗ്നിശമന സേനാംഗങ്ങള്‍ ഗോവണി, ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച്‌ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്‌. …

Read More »