കൊറോണ വൈറസ് സാഹചര്യത്തില്‍ ചൈനയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്ക. കൊറോണ പടര്‍ന്നു പിടിച്ചു എന്ന് കരുതുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ എത്രയും വേഗം പൂട്ടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ ചൈനീസ് അംബാസിഡര്‍ക്ക് സെനറ്റര്‍മാര്‍ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മിറ്റ് റോമ്‌നി, ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂന്‍സ് എന്നീ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള 11 സെനറ്റര്‍മാരാണ് ചൈനയ്‌ക്ക് കത്തയച്ചിരിക്കുന്നത്. നേരത്തെ, അമേരിക്കയിലെ ഡോക്ടര്‍മാരും മാര്‍ക്കറ്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടു …
Read More »കോവിഡ്-19 ; 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,207 മരണങ്ങള്; ഞെട്ടിത്തരിച്ച് ലോകരാഷ്ട്രങ്ങള്‍…
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,207 പേരാണ് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. ആഗോള മരണ സംഖ്യ 1,03,000 ത്തിലേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭ്യമാകുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,02,566 പേരാണ് രോഗം ബാധിച്ചു മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകവ്യാപകമായി 16,95,711 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ലോകവ്യാപകമായി 16,95,711 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 92,000ത്തോളം പേര്‍ക്കാണ് ഏറ്റവും പുതുതായി …
Read More »കോവിഡ്; വൈറസിന് ഏഴടിക്കപ്പുറം സഞ്ചരിക്കാന്‍ കഴിയില്ല; സാമൂഹിക അകലം ഫലം കാണുന്നു..
കോവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ സൂചകളാണിതെന്നാണ് അധികൃതര്‍ ചൂണ്ടികാട്ടുന്നത്. അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്ബോഴും മരണ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ അന്തോണി ഫൗസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനും …
Read More »കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 900 കടന്നു.
കുവൈത്തില്‍ ഇന്ന് 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 910 ആയി. കൂടാതെ കുവൈത്തില്‍ 111 പേര്‍ രോഗമുക്തി നേടി. ബാക്കി 798 പേരാണ് ചികിത്സയിലുള്ളത്. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഒരാള്‍ ആണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Read More »അമേരിക്കയില്‍ രോഗബാധിതര്‍ നാല് ലക്ഷം കടന്നു; മരണം 12,800 കടന്നു
അമേരിക്കയില്‍ കോവിഡ് 19 രോഗബാധിതര്‍ നാല് ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4,00,549 പേര്‍ക്കാണ്. ഇതില്‍ 12,857 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്ന് 16 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. 21,711 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More »മാസ്ക് വച്ചില്ലെങ്കില്‍ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും ; നിയന്ത്രണം കര്‍ശനമാക്കി..
മാസ്ക് വച്ചില്ലെങ്കില്‍ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും. നിയന്ത്രണം കര്‍ശനമാക്കി. മൊറോക്കോയിലാണ് മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് പിടിവീഴുന്നത്. ഫേസ് മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം. 1,300 ദിര്‍ഹം വരെ പിഴയും ഈടാക്കും പുതിയ നിയമം. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലെത്തി. രാജ്യത്ത് രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാര്‍ച്ച് 19 …
Read More »കോവിഡ്-19 ; ഫ്രാന്‍സില്‍ നിന്നുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത് 833 പേര്‍…
ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരണപ്പെട്ടത് 833 പേരാണ്. രോഗം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് ഇത്രയധികം പേര്‍ മരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,911 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 98,000 കഴിഞ്ഞു. തിങ്കളാഴ്ച മരിച്ചവരില്‍ 605 പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മറ്റ് 228 പേര്‍ നഴ്‌സിംഗ് ഹോമുകളിലുമാണ് മരിച്ചത്. വൈറസ് വ്യാപനം ഇനിയും രാജ്യത്ത് …
Read More »കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ പൂച്ചകള്‍ക്കും രോഗ ബാധ…
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ പൂച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായ് റിപ്പോര്‍ട്ട്. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടടര്‍മാര്‍. ‘പൂച്ചയ്ക്ക് കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ വളരെയേറെ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. വൈറസ് ബാധയെ ചെറുക്കാന്‍ …
Read More »കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിനു മാതൃക: പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബി.ജെ.പിയുടെ 40ാം സ്ഥാപക വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്നും ഈ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യുദ്ധത്തില്‍ നാം തളരാനോ വീഴാനോ പാടില്ലെന്നും ലോക്ഡൗണിനോട് ജനങ്ങള്‍ പക്വമായി പെരുമാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികള്‍ കൈകൊണ്ടെന്നും ലോകാരോഗ്യ സംഘടന ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
Read More »കോവിഡ്-19; വൈറസ് വായുവിലൂടെ പകരില്ല; അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍..
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ബാധ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന …
Read More »