Breaking News

കോവിഡ്-19; വൈറസ് വായുവിലൂടെ പകരില്ല; അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍..

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കൊറോണ വൈറസ്

വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.  രോഗ ബാധ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്വകണികകളിലൂടെ മാത്രമെ വൈറസ് പകരുകയുള്ളൂ.

അല്ലാത്ത സാഹചര്യത്തില്‍ രോഗം വായുവിലൂടെ ഒരിക്കലും പകരില്ല. രോഗം വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്‍ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു.

അതിനാല്‍ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

കൊറോണ വായുവിലൂടെയും പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് മേധാവി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്വകണികകളിലൂടെ

മാത്രമെ വൈറസ് പകരൂവെന്ന നിഗമനം തള്ളിക്കൊണ്ടായിരുന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത് എത്തിയത്. എന്നാല്‍ പഠനം ഇതുവരെ തീര്‍ന്നിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വൈറ്റ് ഹൗസിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …