Breaking News

Tag Archives: corona

കൊവിഡിനു പിന്നാലെ പ്രളയപ്പേടിയില്‍ കേരളം ?? ; വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും…

കോവിഡ് 19 ന് പിന്നാലെ പ്രളയപ്പേടിയില്‍ കേരളം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്‍കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്. എന്നാല്‍, …

Read More »

കോവിഡ് 19 ; മെയ്‌ മൂന്നിന് ശേഷം ഈ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരും; പ്രധാനമന്ത്രി..

രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച്‌ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ …

Read More »

ഇന്ത്യയെ ഉറ്റുനോക്കി നോക്കി ലോകരാജ്യങ്ങള്‍; രാജ്യത്ത് ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനായ രോഗി സുഖം പ്രാപിച്ചു; കൊറോണയുടെ തോല്‍വിയുടെ തുടക്കം ഇന്ത്യയില്‍…

ഇന്ത്യയില്‍ ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയ കോവിഡ്​ ബാധിതന്‍ രോഗമുക്തി നേടിയതായ് റിപ്പോര്‍ട്ട്. ഡല്‍ഹി സാകേതിലെ മാക്​സ്​ ഹോസ്​പിറ്റലില്‍ ചികിത്സയിലിരുന്ന 49 കാരനാണ്​ പ്ലാസ്​മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്​.  ഏപ്രില്‍ നാലിന്​ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക്​ മാറിയിരുന്നു. ​ ന്യൂമോണിയ ബാധയെ തുടര്‍ന്ന്​ ഇദ്ദേഹത്തെ വ​െന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ അഭ്യര്‍ഥിക്കുകയായിരുന്നു. പ്ലാസ്‌മ ദാനംചെയ്യാനുള്ള …

Read More »

കോവിഡ്; യു.എസില്‍ മരണം 47,000 കടന്നു; വൈറസിന്‍റെ രണ്ടാംഘട്ട വ്യാപനമുണ്ടായേക്കാമെന്ന്​ മുന്നറിയിപ്പ്; ഇന്നലെ മാത്രം മരിച്ചത്​…

ലോകത്ത്​ ഏറ്റവും കൂടുതല്‍​ കോവിഡ്​ ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ​ 1783 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്​. ബാള്‍ട്ടിമോര്‍ ആസ്​ഥാനമായ യൂനിവേഴ്​സിറ്റിയുടെ റിപ്പോര്‍ട്ട്​ പ്രകാരം 848,994 പേര്‍ രോഗബാധിതരായാണ് കണക്ക്​. ലോകത്തെ നാലിലൊന്ന്​ കോവിഡ്​ ബാധിതരുള്ളത്​ യു.എസിലാണ്​. ഇവിടെ ആകെ മരണം 47,676 ആയി. അതേമസയം, യു.എസില്‍ വര്‍ഷാവസാനത്തോടെ കോവിഡി​ന്‍റെ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന്​ ആരോഗ്യവിഭാഗം മുന്നറിയിപ്പ്​ നല്‍കുന്നു. ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡി​ന്‍റെ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് …

Read More »

കൊറോണ വൈറസ്; ആര്‍ക്കും രോഗലക്ഷണങ്ങളില്ല, എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചൈന വീണ്ടും പ്രതിസന്ധിയിലേക്ക്…

ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്ത് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ, ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ …

Read More »

കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..

കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …

Read More »

കൊറോണ വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കുമോ ?? പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ…

ലോകം മുഴുവനും ‘കൊലയാളി’ വൈറസിന്‍റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചുവീഴുന്നത്. വൈറസ് വ്യാപനത്തെ കുറിച്ച്‌ എല്ലാ ലോകരാഷ്ട്രങ്ങളും ഒന്നടങ്കം ആശങ്കയിലാണ്. കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം പറയുന്നത്. കോവിഡ്-19 രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച …

Read More »

ലോകരാഷ്ട്രങ്ങളില്‍ മരണമണി മുഴക്കുന്ന ‘കൊലയാളി’ വൈറസ് ഉടലെടുത്ത ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു…

ലോകത്തെ ഞെട്ടിച്ച്‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന്​ വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്​തിരിക്കുന്നത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. ലോകം മുഴുവന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍നിന്നാണ്​ ജനങ്ങളിലേക്ക് പടര്‍ന്നതെന്ന്‍ കരുതുന്നത്. എന്നാല്‍, ഇതിന്‍റെ …

Read More »

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ്; കൊല്ലത്ത് വീണ്ടും കൊറോണ കേസ്; വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 215

സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലല്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്. ഇതില് 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.

Read More »

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ …

Read More »