Breaking News

News Desk

ആ മാതാപിതാക്കൾ വിതുമ്പി പറയുകയാണ്…. ”ഇനിയൊരിക്കലും ഒരു കുഞ്ഞിനും ഈ ദുർഗതി വരരുതേ എന്ന….

ഞങ്ങളുടെ മകളെ കൊന്നവനു വധശിക്ഷ തന്നെ ലഭിക്കണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് നീതി ലഭിക്കു. കോടതി അത് ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇനിയൊരിക്കലും ഒരു കുഞ്ഞിനും ഇങ്ങനെയൊരു ദുർഗതി സംഭവിക്കരുത്.” ബിഹാർ സ്വദേശി ആസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ വിവരം അറിഞ്ഞപ്പോൾ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കളുടെ വാക്കുകളാണ് ഇത്. പ്രതിക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നത് എന്നറിയാൻ രാവിലെ മുതൽ ഈ അതിഥി തൊഴിലാളി കുടുംബം ടെലിവിഷനു മുന്നിലിരിക്കുകയായിരുന്നു. …

Read More »

പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെ ആർജെ വെടിയേറ്റു മരിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്ന റേഡിയോ അവതാരകൻ ആർ ജെ ഫിലിം ഫിലിപ്പിൻസിൽ വെടിയേറ്റു മരിച്ചു. പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ് സംഭവം. വീട്ടിൽ ഇരുന്നുകൊണ്ട് പ്രഭാത പരിപാടികൾ അവതരിപ്പിക്കുകയായിരുന്ന ജുവാൻ ജുമാ ലോൺ ആണ് കൊല്ലപ്പെട്ടത്. തെക്കൻ ഫിലിപ്പീൻസിലെ മിസാമിസ് ഓക്സിഡന്റൽ പ്രവിശ്യയിലെ കളാമ്പ നഗരത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പരിപാടിക്ക് ആർ ജെ ക്യാമറയിൽ നിന്ന് മാറി നോക്കുന്നതും പിന്നീട് വീഴുന്നതുംആണ് പ്രേക്ഷകർ കണ്ടത്. ഒന്നിലധികം തവണ …

Read More »

ഇസ്രയേൽ അന്ത്യശ്വാസം… 11 ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയണം…

11 ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേലിന്റെ അന്ത്യശാസനം. വീടു വിട്ടുപോകരുതെന്ന് ജനങ്ങളോട് പാലസ്തീൻ നേതാക്കൾ .വഴിപ്പിക്കൽ അസാധ്യമെന്ന് വിറങ്ങലിച്ച് മനുഷ്യർ. കരയാക്രമണ ഭീതി ഉയരവേ ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോട് ചേർന്ന് ഗാസയുടെ തെക്കൻ മേഖലയിലേക്ക് പലായനം ആരംഭിച്ചു. നാല് ലക്ഷംപേർ ഇതുവരെ …

Read More »

തോക്കിൻ മുനയിൽ ജീവനക്കാരിയെ ബന്ദിയാക്കി പണവും സ്വർണവും ധനകാര്യ സ്ഥാപനത്തിൽ നിന്നും രണ്ടങ്ങ സംഘം കവർന്നു.

കൊല്ലം കരുനാഗപ്പള്ളി ചെട്ടിയത്ത് ജംഗ്ഷനിലുള്ള ബി ആർ ഫിനാൻസിയേഴ്സിൽ ആണ് തോക്ക് ചൂണ്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി അവിടെ നിന്നും പണവും സ്വർണവും അടങ്ങുന്ന ബാഗ് രണ്ടുപേർ ചേർന്ന് കവർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ ആയിരുന്നു സംഭവം. സ്ഥാപനത്തിന് അകത്തേക്ക് ഹെൽമറ്റ് ധരിച്ചും മുഖം മറച്ചും എത്തിയ ആൾ കൗണ്ടറിന് അടുത്തെത്തി അവിടെയിരുന്ന പ്രീതസേനന്റെ നേരെ തോക്ക് ചൂണ്ടി പണവും സ്വർണവും എടുക്കാൻ ആഘോഷിക്കുകയായിരുന്നു. ഭയന്നു നിന്നപ്രീതയെ കണ്ടപ്പോൾ കൗണ്ടറിനോട് ചേർന്നുള്ള …

Read More »

ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും പോലീസും വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും രംഗത്ത് എത്തിയിരിക്കുന്നു.

കഴിഞ്ഞദിവസം ബൈക്കിൽ അപകടകരമാം വിധം റോഡിലൂടെ അഭ്യാസപ്രകടനം നടത്തി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇട്ട് ലൈക്ക് കൂട്ടാൻ ശ്രമിച്ച ഏതാനും യുവാക്കളെ കൊട്ടാരക്കര പുത്തൂർ പോലീസും എം വി ഡി യും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അഭ്യാസപ്രകടനം നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ട് ഉദ്യോഗസ്ഥർ അവരെ അന്വേഷിച്ച് വീടുകളിൽ നിന്നും അവരെ കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കുകൾ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിക്കൊടുക്കുന്ന പ്രവണത ഇപ്പോൾ തുടരുകയാണ് .വർഷങ്ങളായി …

Read More »

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയിൽ 19ന് ആരംഭിക്കേണ്ട ലോക കേരള സഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ചുമാസത്തിനിടെ മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത് ഇതിൽ രണ്ടു യാത്രകൾ മുടങ്ങിയത് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ആണ് ഒന്ന് മുഖ്യമന്ത്രി വേണ്ടെന്ന് വച്ചു. അബുദാബി ഭരണകൂടം സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിലേക്കു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു .ഇന്ത്യയിലെ പല മുഖ്യമന്ത്രിമാർക്കും ക്ഷണം ലഭിച്ചിരുന്നു .എന്നാൽ …

Read More »

വലിയ വാഹനങ്ങളിൽ ഇനിമുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു. സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ റോഡ് സുരക്ഷാസംബന്ധിച്ചു ചേർന്ന് ഉന്നത തല അവലോകനയോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്താൻ ധാരണയായത്. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി …

Read More »

ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ ജീവനക്കാരുടെ തമ്മിലടി നിരന്തര തലവേദനയാകുന്നു: ജീവനക്കാരിക്ക് എതിരെ ‘മോർഫിങ് ‘ വനിതാ സൂപ്രണ്ടിന് സസ്പെൻഷൻ!!!

ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച് എന്ന ആരോപണത്തിൽ വനിത സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ .തൃശ്ശൂർ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീനിയർ സൂപ്രണ്ട് എം.വി ഹോബിക്കെതിരെയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി പുകഴേന്തി അച്ചടക്ക നടപടി എടുത്തത്. ജവനക്കാർക്കിടയിലെ തമ്മിലടിയുടെ പേരിൽ വനംവകുപ്പിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഭവപരമ്പരകളുടെ ഒടുവിലാണ് സസ്പെൻഷൻ. ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ …

Read More »

നൂൽച്ചിത്ര രചനയിലൂടെ ദൃശ്യമാകുന്നത് പ്രഗൽഭർ മാത്രമല്ല…. ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നവർ ഈ കലാകാരൻ്റ ജീവിതം മനസ്സിലാക്കണം…

ത്രഡ് ആർട്ടിൽ വിസ്മയം തീർത്തു കൊണ്ടിരിക്കുന്ന രഞ്ജിത്ത് കൊല്ലം ജില്ലയിൽ ചന്ദനത്തോപ്പ് ചാത്തിനാംകുളം നിവാസിയാണ്.വീട്ടിലെ സാഹചര്യങ്ങളിൽ ദു:ഖിതനായ ഇയാൾ ജീവിതത്തിൽനിന്നും ഒളിച്ചോടാൻ പല പ്രാവിശ്യം ശ്രമിച്ചെങ്കിലും ആ ശ്രമമെല്ലാം പരാജയമായിരുന്നു. തൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സൗഹൃദത്തിൽ നിന്നുണ്ടായ സഹോദരിയുടെ പ്രചോദനപരമായ ഉപദേശങ്ങളാലും നിർദേശങ്ങളാലും സ്വജീവിത ത്തിലേക്ക് തിരിച്ചു വന്ന രഞ്ജിത്ത് ത്രഡ് ആർട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ ഭേദപ്പെട്ട രീതിയിൽ ഈ മേഖലയിൽ ജോലി ഉണ്ട്. വളരെ ദൂരെ …

Read More »

കാൽപ്പന്തിൽ കൈയ്യൊപ്പ് ചാർത്തി ദേശീയ തലത്തിലെത്തിയ അനുഷ്ക രവികുമാർ നാടിന്നഭിമാനമായി

ഇത് അനുഷ്ക രവികുമാർ.കൊല്ലം ജില്ലയിൽ കൊട്ടാരക്കര കൈതക്കോട് ഉപരി കുന്നത്തു വീട്ടിലെ രവികുമാറിൻ്റെയും വിനിതയുടെയും മകൾ. നല്ലൊരു ഫുട്ബാൾ പ്ലെയർ കൂടിയായ അച്ഛൻ്റെ ആഗ്രഹം സഫലമാക്കിയ മകളെ ഓർത്ത് സന്തോഷിക്കുകയാണ് ഈ അച്ഛനും അമ്മയും. ഫുട്ബാൾ മത്സരങ്ങളിലൂടെ തനിക്ക് നേടാൻ കഴിയാത്ത നേട്ടങ്ങൾ തൻ്റെ മകളിലൂടെ സാധ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇദ്ദേഹം. ആദ്യ ഗുരു അച്ഛനിൽ നിന്നും കാൽപ്പന്തുകളിയുടെ രഹസ്യങ്ങൾ വശമാക്കിയ അനുഷ്ക അച്ഛനോടൊപ്പം പരിശീലിക്കുന്നത് സമീപത്തുള്ള ഗ്രൗണ്ടിലും പഞ്ചായത്ത് …

Read More »