നടിയെ ആക്രമിച്ച കേസിൽ വിമൻ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ പിന്തുണ ഉണ്ടാകുമായിരുന്നുവെന്ന് ഇന്ദ്രൻസ്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കവെയാണ് ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് വ്യക്തമാക്കിയത്. സംഘടന രൂപീകരിച്ചില്ലെങ്കിലും നിയമപോരാട്ടം നടക്കുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഒരു സംഘടനയ്ക്ക് എത്രത്തോളം പ്രശ്നങ്ങളെ ചെറുക്കാനാകും, സ്വയംസുരക്ഷ ഉറപ്പാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം …
Read More »അദാനി വിവാദം; പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് സർക്കാർ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതാണെന്നും അവർ വിമർശിച്ചു. ഭൂമിയും തുറമുഖങ്ങളും അദാനി ഗ്രൂപ്പിന് നൽകിയത് ബിജെപി സർക്കാരല്ലെന്നും മോദി സർക്കാരിനു കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയതെന്നും നിർമ്മല പറഞ്ഞു. രാജസ്ഥാൻ, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി സർക്കാരുകൾ ഭരിക്കുന്ന …
Read More »‘പച്ച വേലിയേറ്റം’ അഥവാ’ഫൈറ്റോപ്ലാങ്ക്ടൺ’; മുന്നറിയിപ്പുമായി മന്ത്രാലയം
മസ്കത്ത്: പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യം ഭക്ഷിക്കുകയോ ഈ പ്രദേശങ്ങളിൽ നീന്തുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. ദുകം, മസീറ വിലായത്തുകളുടെ ചിലയിടങ്ങളിൽ ‘പച്ച വേലിയേറ്റം’ എന്നറിയപ്പെടുന്ന ‘ഫൈറ്റോപ്ലാങ്ക്ടൺ’ ബാധിച്ച് മത്സ്യങ്ങൾ ചത്തതിനെ തുടർന്നാണ് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പച്ച ആൽഗകളുടെ കൂട്ടമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. വടക്കേ അമേരിക്ക, ഏഷ്യ, പസഫിക് മഹാസമുദ്രം എന്നിവയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെയാണ് …
Read More »വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; കുട്ടിയെ ഇന്ന് ഹാജരാക്കണം
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കുട്ടിയെ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. കുട്ടിയെ ഹാജരാക്കിയില്ലെങ്കിൽ പോലീസിന്‍റെ സഹായത്തോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സമിതി അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുട്ടി ഇപ്പോൾ താമസിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് കുട്ടി ജനിച്ചതെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെൺകുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്. എറണാകുളം …
Read More »ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കെതിരായ പീഡന ശ്രമം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
തൃശ്ശൂർ: തൃശൂരിൽ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയാലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ …
Read More »30 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 82കാരനായ മുൻ റെയില്‍വേ ജീവനക്കാരന് തടവ്
ന്യൂഡല്‍ഹി: 82 കാരനായ റിട്ട. റെയിൽവേ ജീവനക്കാരന് ഒരു വർഷം തടവ് ശിക്ഷ. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ലഖ്നൗവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷ ഇളവ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജി അജയ് വിക്രം സിംഗ് വ്യക്തമാക്കി. കേസിൽ നേരത്തെ രണ്ട് ദിവസം ജയിലിൽ കഴിഞ്ഞുവെന്ന …
Read More »ഇന്ധന സെസ്; പ്രതിഷേധിച്ച് പ്രതിപക്ഷം, എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും
തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് അംഗങ്ങൾ സഭയിലെത്തിയത്. പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിൻ്റെ നിലവിലുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ.
Read More »ഓപ്പറേഷൻ ആഗ്; പിടികൊടുക്കാതെ ഓംപ്രകാശും പുത്തൻപാലം രാജേഷും
തിരുവനന്തപുരം: കേരള പോലീസിന്‍റെ ഓപ്പറേഷൻ ‘ആഗി’ലും പിടികൊടുക്കാതെ തലസ്ഥാനത്തെ ഗുണ്ടാ നേതാക്കൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മാത്രം 297 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓംപ്രകാശും പുത്തൻപാലം രാജേഷും അപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. ഹൈദരാബാദ്, ബെംഗളൂരു, ഊട്ടി, സേലം, മംഗളൂരു എന്നിവിടങ്ങളിൽ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഷാഡോ പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ 3,501 സ്ഥലങ്ങളിൽ …
Read More »ഗോൾപോസ്റ്റിന് ഉയരക്കുറവ്; ഗ്രീസിൽ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി
ഗ്രീസ്: ഗോൾപോസ്റ്റിന്‍റെ ഉയരവ്യത്യാസത്തെ തുടർന്ന് ഗ്രീസിലെ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി. ഗ്രീക്ക് സൂപ്പർ ലീഗിലെ പ്രധാന ക്ലബ്ബായ എഇകെ ഏഥൻസും അട്രോമിറ്റോസും തമ്മിലുള്ള ഇന്നലത്തെ മത്സരമാണ് അധികൃതർ റദ്ദാക്കിയത്. അട്രോമിറ്റോസിന്‍റെ ഹോം ഗ്രൗണ്ടായ പെരിസ്റ്റെരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന് മുമ്പ്, സന്ദർശകരായ എഇകെ ടീം ഗോൾപോസ്റ്റിന്‍റെ ഉയരത്തെക്കുറിച്ച് അധികൃതരോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മാച്ച് ഒഫീഷ്യലുകൾ നടത്തിയ പിച്ച് പരിശോധനയിൽ ഗോൾപോസ്റ്റിന്‍റെ ക്രോസ്ബാറിന് ഉയരം കുറച്ച് സെന്‍റീമീറ്റർ …
Read More »ഐഎസ്എൽ ഫൈനൽ; മുംബൈ ഫുട്ബോൾ അരീന വേദിയാകാൻ സാധ്യത
മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ ഫൈനലിന് മുംബൈ ആതിഥേയത്വം വഹിക്കാൻ സാധ്യത. പ്രശസ്ത പത്രപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. കൊച്ചിയും കൊൽക്കത്തയും പരിഗണിക്കുന്നുണ്ടെങ്കിലും സാധ്യതാ പട്ടികയിൽ മുംബൈ മുന്നിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തവണ ആറ് ടീമുകളാണ് ഐഎസ്എൽ പ്ലേ ഓഫിലേക്ക് മുന്നേറുന്നത്. ലീഗ് ഘട്ടത്തിനു ശേഷം മാർച്ച് 3 മുതൽ പ്ലേ ഓഫുകൾക്ക് തുടക്കം കുറിക്കും. ഫൈനൽ മാർച്ച് 18ന് നടക്കും. …
Read More »