Breaking News

News Desk

മുംബൈ ഫിലിം സിറ്റിയിലെ അപകടം; പ്രതികരണവുമായി എ ആർ റഹ്മാൻ

മുംബൈ: ഗാന ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് എ ആർ റഹ്മാന്‍റെ മകൻ എ ആർ അമീൻ രക്ഷപ്പെട്ടത്. ഇപ്പോൾ സംഭവത്തെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാൻ. മുംബൈയിലെ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. ക്രെയിനിൽ തൂങ്ങിക്കിടന്ന അലങ്കാര വിളക്കുകൾ പരിപാടിക്കിടെ സ്റ്റേജിലേക്ക് വീഴുകയായിരുന്നു. അപകട വാർത്ത അമീൻ തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്‍റെ മകൻ എ ആർ അമീനും സംഘവും വലിയ ഒരു …

Read More »

തിരുവനന്തപുരത്ത് പാരഗ്ലൈഡിംഗിനിടെ 2 പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി

തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഹൈമാസ്റ്റ് ലൈറ്റിൽ രണ്ട് പേരാണ് കുടുങ്ങിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും ശ്രമം ആരംഭിച്ചിട്ടുണ്ട്.

Read More »

ആമസോൺ പ്രൈം വെബ് സീരീസ് ‘സിറ്റഡലി’ന്‍റെ ട്രെയിലർ പുറത്ത്

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന ആമസോൺ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിന്‍റെ ട്രെയിലർ പുറത്ത്. ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ പരമ്പരയിൽ ഗെയിം ഓഫ് ത്രോൺസിൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.  6 എപ്പിസോഡുകളുള്ള ആദ്യ സീസണിന്‍റെ ആദ്യ 2 എപ്പിസോഡുകൾ ഏപ്രിൽ 28 …

Read More »

ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് തകർത്തു: കെ സുധാകരന്‍

തിരുവനന്തപുരം: സർവകലാശാലകളിൽ വി.സിമാരും കോളേജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാതെ ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തകര്‍ത്തെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സി.പി.എമ്മിന് അവർക്കിഷ്ടമുള്ള കുഴിയാനമാരെ സർവകലാശാലകളിൽ വി.സിമാരായും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ കോളേജുകളും പ്രതിസന്ധിയിലായി. അനധികൃത നിയമനങ്ങളും അഴിമതിയും എല്ലായിടത്തും വ്യാപകമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നതിൽ മനംമടുത്ത് പതിനായിരക്കണക്കിന് കുട്ടികളാണ് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പയുമായി …

Read More »

ഐഎസ്എൽ; ജയിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ബെംഗളൂരു പരിശീലകൻ സൈമൺ ഗ്രേസൺ

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിന്‍റെ ആദ്യ പാദ പോരാട്ടത്തിൽ മുംബൈ സിറ്റി ഇന്ന് ബെംഗളൂരുവിനെ നേരിടും. മുംബൈയിലാണ് മത്സരം നടക്കുക. ഈ സീസണിന്‍റെ തുടക്കത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഓരോ ജയം വീതം നേടിയിരുന്നു. സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷമാണ് ബെംഗളൂരു സെമി ഫൈനലിൽ എത്തിയത്. മുംബൈക്കെതിരെ ഈ നേട്ടം ആവർത്തിക്കാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, അക്കാര്യത്തിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും, …

Read More »

ആർഎസ്എസ് മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള സംഘടന: രാഹുൽ ഗാന്ധി

ലണ്ടന്‍: ആർഎസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം പൂർണ്ണമായും മാറി. ആർ.എസ്.എസ് എന്ന ഒരൊറ്റ സംഘടനയാണ് ഇതിന് കാരണം. മൗലികവാദവും ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു. മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ …

Read More »

റംസാൻ; കുത്തനെ ഉയർന്ന് ഉംറ തീർഥാടന തിരക്കും നിരക്കും

അബുദാബി/മക്ക: റമദാൻ അടുക്കുന്തോറും ഉംറ തീർത്ഥാടനത്തിനുള്ള തിരക്കും നിരക്കും വർദ്ധിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം 65 ശതമാനവും നിരക്ക് 15 ശതമാനവും വർദ്ധിച്ചു. ഒരാഴ്ചകൊണ്ട് നൂറോളം ബസുകൾ സർവീസ് ഉണ്ടായിട്ടും സീറ്റുകളില്ല. മക്കയിലെയും മദീനയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സീറ്റുകളില്ലാത്തതും നിരക്ക് ഉയരാൻ കാരണമായതായി ഉംറ ഏജൻസികൾ സൂചിപ്പിച്ചു. ഉംറയ്ക്ക് പോകുന്നതിന് 1700 ദിർഹത്തിൽ നിന്ന് 2000 ദിർഹമായി ഉയർന്നു. റംസാൻ അടുക്കുന്തോറും നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വിശുദ്ധ …

Read More »

സദാചാര ഗുണ്ടായിസം; മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരണപ്പെട്ടു

തൃശൂർ: തിരുവാണിക്കാവിലെ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സദാചാര ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച ബസ് ഡ്രൈവർ മരണപ്പെട്ടു. ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹർ മരിച്ചത്. ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹറിനെ ആക്രമിച്ച 6 പേർ ഇപ്പോഴും ഒളിവിലാണ്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു 32 കാരനായ സഹർ. സഹറിന്‍റെ സുഹൃത്ത് ഒരു പ്രവാസി മലയാളിയുടെ ഭാര്യയാണെന്ന് …

Read More »

ദഹനപ്രശ്നങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകർ

ദഹനപ്രശ്നങ്ങൾ നേരിടുമ്പോൾ നാം ഇഞ്ചിനീര് കുടിക്കാറുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി മ്യൂണിക്കിലെ ലെയ്ബ്നിസ് സെന്റർ ഫോർ ഫുഡ്‌ സിസ്റ്റംസ് ബയോളജി. ദാഹനം സുഗമമാക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ ഇഞ്ചിയിൽ ധാരാളമുണ്ട്. ഇവയെകൂടാതെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുള്ളതിനാൽ പനി, ജലദോഷം എന്നിവക്ക് സിദ്ധഔഷധമാണ് ഇഞ്ചി. രക്തസമ്മർദ്ദം ഇല്ലാതാക്കി ലിപിഡ് എന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിലും ഇഞ്ചിക്ക്‌ കഴിവുണ്ട്. കോശങ്ങളെ സംരക്ഷിക്കുന്ന ഗുണങ്ങൾ കാണപ്പെടുന്നതിനാൽ ദീർഘകാല ക്യാൻസറുകളുടെ …

Read More »

ചികിത്സയിൽ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാല ഐസിയുവിലാണ്. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറോട് ആരോഗ്യസ്ഥിതി അന്വേഷിച്ചു. നിർമാതാവ് എൻ എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ണി മുകുന്ദനൊപ്പമുണ്ടായിരുന്നു.

Read More »