കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ പതാകയായി രേഖപ്പെടുത്തിയ കുവൈറ്റ് പതാകയുടെ ആകൃതിയിലുള്ള മാക്രോൺ ഡിസ്പ്ലേ അൽ ഹംറ മാളിൽ. ഫെബ്രുവരിയിൽ അൽ ഹംറയുടെ ദേശീയ ആഘോഷ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രദർശനം ഫെബ്രുവരി 23 വ്യാഴാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. അൽ ഹംറ ഷോപ്പിംഗ് സെന്‍ററിൽ സ്ഥിതി ചെയ്യുന്ന ഡിസ്പ്ലേ റൂൺസുമായി സഹകരിച്ച് ഓർഡബിൾ സ്പോൺസർ ചെയ്യുന്നു. മൊത്തം 9,600 മാക്രോണുകളാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. …
Read More »ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ; പുത്തൻ തന്ത്രവുമായി ‘പത്താന്‍’ നിര്‍മ്മാതാക്കള്‍
4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ പത്താന് സമീപകാലത്ത് മറ്റൊരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടി രൂപയും ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപയും മറികടന്നിരുന്നു. നേരത്തെ നിശ്ചിത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രേക്ഷകരെ ആകർഷിക്കാൻ പത്താൻ്റെ നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമിട്ട് മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് അവർ. ഒരു …
Read More »രാജ്‍കുമാര്‍ റാവു ചിത്രം ‘ശ്രീ’ യുടെ റിലീസ് പ്രഖ്യാപിച്ചു; ചിത്രത്തില്‍ ജ്യോതികയും
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജ്കുമാർ റാവുവിന്‍റെ ‘ശ്രീ’. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായി ശ്രീകാന്ത് ബൊല്ലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ശ്രീ’ സെപ്റ്റംബർ 15ന് റിലീസ് ചെയ്യും. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി ജ്യോതികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ശ്രീകാന്ത് ബൊല്ല എന്ന കഥാപാത്രത്തെയാണ് രാജ്കുമാർ റാവു അവതരിപ്പിക്കുന്നത്. സുമിത് പുരോഹിത്, ജഗ്ദീപ് സിന്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ …
Read More »ഗോൾഡൻ ഐഫോൺ; സഹതാരങ്ങൾക്ക് മെസ്സിയുടെ സമ്മാനം
പാരിസ്: അർജന്‍റീനക്കാരുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വിജയം നേടാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് ഗോൾഡൻ ഐഫോൺ സമ്മാനമായി നൽകാൻ മെസ്സി. 36 സ്വർണ്ണ ഐഫോണുകൾക്കായി മെസ്സി 1.73 കോടി രൂപയാണ് ചെലവഴിക്കുന്നത്. 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരീസിലെ മെസ്സിയുടെ അപ്പാർട്ട്മെന്‍റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും ജേഴ്സി നമ്പറും അർജന്‍റീനയുടെ ലോഗോയും ഉണ്ട്. സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്ക് വേണ്ടി നിർമ്മിച്ചത് ഐഡിസൈൻ …
Read More »കസബപേട്ടില്‍ ബിജെപിയെ തകർത്തെറിഞ്ഞ് കോണ്‍ഗ്രസ്; ജയം 3 പതിറ്റാണ്ടിന് ശേഷം
പുണെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായകമാകാൻ സാധ്യതയുള്ള കസബപേട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ്. 3 പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കര്‍ 11,040 വോട്ടുകൾക്കാണ് വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിച്ച ശേഷം മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ അട്ടിമറിച്ചതിന്‍റെ പശ്ചാത്തലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ശിവസേനയുടെ ഇരു വിഭാഗങ്ങൾക്കും നിർണായകമായിരുന്നു. മുഖ്യമന്ത്രി …
Read More »ഒളിപ്പിച്ചത് 8 പാക്കറ്റ് ബീഡി; ജയിലുകളിലേക്ക് ലഹരി എത്തിക്കുന്ന രണ്ട് പേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിലേക്ക് ബീഡിയും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്ന രണ്ട് പേർ പിടിയിൽ. തളിപ്പറമ്പ് ഞാറ്റുവയൽ എ.എം. മുഹമ്മദ് ഫാസി (33), തളിപ്പറമ്പ് തൃച്ചംബരം ഏരുമ്മല്‍ ഹൗസില്‍ എം.വി. അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ടൗണ്‍ എസ്.ഐ. സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിലെ തടവുകാരനായ റംഷീദിനെ കാണണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും ജയിൽ അധികൃതർക്ക് അപേക്ഷ …
Read More »വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന; അന്വേഷണത്തിന് ഇഡിയും
കണ്ണൂർ: വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. റിസോർട്ടിനെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് വിഭാഗവും മുന്നോട്ട് പോവുകയാണ്. ഇ.പി ജയരാജന്‍റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് …
Read More »ലോകത്തിലെ മുൻനിര നേതാവാണ് മോദി; പ്രശംസിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി. ലോകത്തിലെ മുൻനിര നേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു. റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു മെലോനി. രാഷ്ട്രപതി ഭവനിലെത്തി ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. റെയ്സിന ഡയലോഗിന്‍റെ എട്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ശക്തമായ …
Read More »ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്
വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോപ് ഓർഡർ ബാറ്ററായ മെഗ് 2014 മുതൽ ഓസ്ട്രേലിയൻ ദേശീയ ടീമിൻ്റെ നായികയാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് ഉൾപ്പെടെ ഓസ്ട്രേലിയയ്ക്കൊപ്പം അഞ്ച് ടി 20 ലോകകപ്പുകൾ മെഗ് നേടിയിട്ടുണ്ട്. ഇതിൽ നാലും ക്യാപ്റ്റൻ സ്ഥാനത്തിരിക്കുമ്പോളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ രണ്ട് ഏകദിന ലോകകപ്പുകളും …
Read More »ശ്വാസം നിലച്ച നിമിഷം; കിണർ ഇടിഞ്ഞ് ചെളിയിലകപ്പെട്ട അഹദിന് രക്ഷകനായി പരശുരാമൻ
കോട്ടക്കൽ : അഹദിന് ഇത് രണ്ടാം ജന്മമാണ്. മരണത്തിൽ നിന്നും കൈപിടിച്ചുയർത്തിയ പരശുരാമനാവട്ടെ ദൈവതുല്യനും. ഇടിഞ്ഞുവീണ കിണറിൽ നിന്നും ജീവൻ പണയപ്പെടുത്തിയാണ് പരശുരാമൻ ഒരു ജീവൻ രക്ഷിച്ചത്. തമിഴ്നാട് കടലൂർ സ്വദേശിയായ പരശുരാമൻ 37 വർഷമായി കോട്ടക്കലിലാണ് താമസം. പാഴ്സൽ വിതരണ കേന്ദ്രത്തിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന പരശുരാമൻ വലിയൊരു നിയോഗം പോലെയാണ് സംഭവസ്ഥലത്ത് എത്തിയത്. ഖുർബാനിയിലെ വീട്ടിൽ നിന്നും രക്ഷിക്കൂ എന്ന് വിളിച്ചുകൊണ്ട് ചിലർ ഓടിവരുന്നത് കണ്ട് അങ്ങോട്ട് …
Read More »