കൊല്‍ക്കത്ത: രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്സുകളിൽ നിന്ന് ഒമ്പത് വിക്കറ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടാണ് കളിയിലെ താരം. ബംഗാളിനെ ആദ്യ ഇന്നിംഗ്സിൽ 174 റൺസിൽ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 404 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ബംഗാളിന് 241 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു …
Read More »പൃഥ്വി ഷായെ ആക്രമിച്ച സംഭവം; സപ്ന ഗില്ലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗില്ലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് അറസ്റ്റ് ചെയ്തത്. പൃഥി ഷായെ ആക്രമിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയിൽ …
Read More »റഷ്യയെ പിന്തുണച്ചതിലും വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
വാഷിംഗ്ടണ്‍: യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പിന്തുണച്ചതിലും യുഎസ് വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്. റഷ്യയെ അന്ധമായി പിന്തുണയ്ക്കാനുള്ള ചൈനയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്ക് ആയുധ സഹായം അടക്കം നല്കുന്ന ചൈനയുടെ നീക്കം ആശങ്കാജനകമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ബ്ലിങ്കൻ പറഞ്ഞു. മൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ ഉച്ചകോടിക്കിടെ നടന്ന യോഗത്തിലാണ് …
Read More »വോട്ടെടുപ്പിന് പിന്നാലെ ഏറ്റുമുട്ടൽ; ത്രിപുരയിൽ ബിജെപി-സിപിഎം-കോണ്‍ഗ്രസ് സംഘർഷം
അഗര്‍ത്തല: തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ബിശാൽഘഡിൽ അക്രമികൾ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് അർധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടും സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുരയിലെ പ്രതിപക്ഷ നേതാവ് മണിക്ക് സർക്കാർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ വോട്ടെടുപ്പ് …
Read More »ഹൈക്കോടതി കൈക്കൂലി കേസ്; സൈബി ജോസിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു
കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ട് തവണയാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരായ ഗൂഡാലോചനയാണ് നടന്നതെന്ന് സൈബി ആവർത്തിച്ചു. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ കേരള ബാർ കൗൺസിൽ നൽകിയ നോട്ടീസിന് അഡ്വക്കേറ്റ് സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. തനിക്കെതിരായ ഗൂഡാലോചനകളുടെ തുടർച്ചയാണ് ആരോപണങ്ങളെന്ന് സൈബി ആവർത്തിച്ചു. ഈ സംഭവത്തിൽ പൊലീസും അന്വേഷിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ ഞാൻ കൈക്കൂലി …
Read More »ഖത്തറിൽ താപനിലയിൽ ഗണ്യമായ കുറവ്, കനത്ത കാറ്റ് തുടരുന്നു
ദോഹ: രാജ്യത്തെ താപനില ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റ് തുടരുകയാണ്. വ്യാഴാഴ്ച ആരംഭിച്ച വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തുടനീളം ശക്തമാണ്. ഇന്നലെയും പൊടിക്കാറ്റ് ശക്തമായിരുന്നു. അടുത്ത ആഴ്ച പകുതി വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. വെളളിയാഴ്ച തുരായനയിൽ താപനില 13 ഡിഗ്രി സെൽഷ്യസും ദോഹയിൽ 16 ഡിഗ്രി സെൽഷ്യസുമായിരുന്നു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെയും ചിലപ്പോൾ മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെയും …
Read More »ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല: കെ കെ ശൈലജ
കൊച്ചി: ആകാശ് തില്ലങ്കേരിക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിപിഎം പരിശോധിക്കുമെന്നും, പാർട്ടി ആർക്കും മയപ്പെടുന്നതല്ലെന്നും ശൈലജ പറഞ്ഞു. കേഡർമാർ ഏതെങ്കിലും വിധത്തിൽ മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും, അല്ലാത്തപക്ഷം അവരെ പാർട്ടിയിൽ നിന്നു മാറ്റിനിർത്തുമെന്നും കെ കെ ശൈലജ വിശദീകരിച്ചു. തന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം ഉൾപ്പടെ പാർട്ടി പരിശോധിക്കുമെന്നും ശൈലജ …
Read More »ജസ്‌ന കേസ്; നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ
തിരുവനന്തപുരം: ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹതടവുകാരന് അറിയാമെന്നാണ് പോക്സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്‍റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരൻ സി.ബി.ഐക്ക് മൊഴി നൽകി. ജസ്നയെ കാണാതായി അഞ്ച് വർഷത്തിന് ശേഷമാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ജസ്നയുടെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരോധാനത്തിലെ …
Read More »കൊച്ചിയിൽ പരിശോധന കടുപ്പിച്ച് പൊലീസ്; 43 ഗുണ്ടകൾ ഉൾപ്പെടെ 412 പേർ കസ്റ്റഡിയിൽ
കൊച്ചി: നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് പൊലീസ്. ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് 235 പേരെയും 43 ഗുണ്ടകളെയുമാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി. സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. വിവിധ …
Read More »പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്
കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നല്കിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കോളേജ് എച്ച്ഒഡി വിദ്യാർത്ഥികൾക്ക് നല്കിയ നിർദേശം. എന്നാൽ പൊലീസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Read More »