Breaking News

ഹൈക്കോടതി കൈക്കൂലി കേസ്; സൈബി ജോസിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ട് തവണയാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരായ ഗൂഡാലോചനയാണ് നടന്നതെന്ന് സൈബി ആവർത്തിച്ചു. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ കേരള ബാർ കൗൺസിൽ നൽകിയ നോട്ടീസിന് അഡ്വക്കേറ്റ് സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു.

തനിക്കെതിരായ ഗൂഡാലോചനകളുടെ തുടർച്ചയാണ് ആരോപണങ്ങളെന്ന് സൈബി ആവർത്തിച്ചു. ഈ സംഭവത്തിൽ പൊലീസും അന്വേഷിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ ഒരു നടപടിയും പാടില്ലെന്നും മറുപടിയിൽ പറയുന്നു. അഡ്വക്കേറ്റ് സൈബി ജോസിന്‍റെ മറുപടി ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കാനാണ് ബാർ കൗൺസിൽ ആലോചിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …