Breaking News

ജസ്‌ന കേസ്; നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ

തിരുവനന്തപുരം: ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹതടവുകാരന് അറിയാമെന്നാണ് പോക്സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്‍റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരൻ സി.ബി.ഐക്ക് മൊഴി നൽകി.

ജസ്നയെ കാണാതായി അഞ്ച് വർഷത്തിന് ശേഷമാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ജസ്നയുടെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് ജസ്നയുടെ തിരോധാനത്തെ കുറിച്ച് സഹതടവുകാരന് അറിയാമെന്ന് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി സി.ബി.ഐക്ക് മൊഴി നൽകിയത്. ജസ്നയെ നേരത്തെ അറിയാമെന്നും, ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറിയാമെന്നും സഹതടവുകാരൻ തന്നോട് പറഞ്ഞതായാണ് തടവുകാരന്റെ മൊഴി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …