Breaking News

Breaking News

‘ചരിത്ര നിമിഷം’, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ ( വിഡിയോ)

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380 ബംഗളൂരു വിമാനത്താവളത്തില്‍. ദുബൈയില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിനെ വിശേഷിപ്പിച്ചത്. എയര്‍ബസ് എ 380 ലാന്‍ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന്‍ വിമാനത്താവളമാണ് ബംഗളൂരു. ദുബൈയില്‍നിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്. ആഘോഷത്തോടെയാണ് ബിയാല്‍ ലോകത്തെ …

Read More »

ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ 36 മലയാളികള്‍ ദുരിതത്തില്‍…

ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പലരുടെയും …

Read More »

മാങ്ങ മോഷ്ടിച്ച ‘കള്ളന്‍ പൊലീസുകാരന്‍’ ഓണ്‍സ്റ്റേജ്; LKG വിദ്യാര്‍ത്ഥിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ എന്ന വാര്‍ത്ത കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. അതിന് പിന്നാലെ ഈ സംഭവത്തെ ഓണ്‍ സ്റ്റേജില്‍ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫാന്‍സി ഡ്രസ് പ്രകടനം. ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്. മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ഓൺ സ്റ്റേജില്‍ എത്തിച്ച് കയ്യടി നേടിയത് ഒരു എൽകെജി വിദ്യാർഥിയാണ്. ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിൽ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. അതേ …

Read More »

വീട്ടിൽ നിന്നും അലർച്ചയും കരച്ചിലും; ജെസിബി ഉപയോഗിച്ച് കതക് പൊളിച്ച് പൊലീസ്, നരബലിക്ക് ശ്രമമെന്ന് പരാതി

തമിഴ്നാട്ടിൽ നരബലിയ്ക്ക് ശ്രമമെന്ന് പരാതി. തിരുവണ്ണാമല ആറണിയിൽ ആറു പേർ അറസ്റ്റിൽ. മൂന്ന് ദിവസമായി കതകടച്ച് പൂജ പൊലീസെത്തിയിട്ടും കതക് തുറന്നില്ല. തുടർന്ന് ജെസിബി ഉപയോഗിച്ച് കതക് പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. എസ്.വി.നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നു അലർച്ചയും കരച്ചിലും കേട്ടതോടെ അയൽവാസികൾ ആറണി പൊലീസ് സ്റ്റേഷനിലും തഹസീൽദാരെയും വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ തസിൽദാരും …

Read More »

വീടുകയറി ആക്രമണം; സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍

വീടുകയറി ആക്രമണം നടത്തിയ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.

Read More »

ലോട്ടറിയടിച്ചപ്പോൾ ആരും സഹായം ചോദിച്ച് വന്നില്ല, അതിന് കാരണമുണ്ട്; ഭാഗ്യവാന്‍ പൂക്കുഞ്ഞ് പറയുന്നു

ശാസ്താംകോട്ട: മീന്‍ വില്‍പ്പനക്കാരനായ പൂക്കുഞ്ഞിന് ലോട്ടറി അടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു. ലോട്ടറിയെടുത്ത് ഒരു മണിക്കൂറിന് ശേഷമാണ് പൂക്കുഞ്ഞിന് ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് വരുന്നത്. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ പൂക്കുഞ്ഞിനെ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഭാഗ്യം കടാക്ഷിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് പൂക്കുഞ്ഞും കുടുംബവും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ലോട്ടറി അടിച്ചതെന്ന് പൂക്കുഞ്ഞ് പറഞ്ഞു. രണ്ട് മണിക്കാണ് ലോട്ടറി എടുത്തത് …

Read More »

ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയും ബെംഗളൂരുവും (1-1)

ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയ്ന്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്. രണ്ടു ഗോളുകളും ആദ്യപകുതിയിലായിരുന്നു. നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ മലയാളി താരം കെ പ്രശാന്തിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനു അംപയര്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ …

Read More »

ഇലന്തൂര്‍ നരബലി: വീട്ടുവളപ്പില്‍ പരിശോധന, കുഴികളെടുക്കാന്‍ ജെസിബിയും മൃതദേഹങ്ങള്‍ കണ്ടുപിടിക്കാന്‍ നായ്ക്കളും

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് …

Read More »

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബീഡിയും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിമാന്‍ഡ് തടവുകാരനില്‍ നിന്ന് കഞ്ചാവ് ബീഡിയും നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകളും ജയില്‍ അധികൃതര്‍ പിടികൂടി. റിമാന്‍ഡ് പ്രതി മുസ്തഫയില്‍ നിന്നാണ് ദേഹപരിശോധനയ്ക്കിടെ പിടികൂടിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ജയിലിലെ ആറാം ബ്ളോക്ക് പരിസരത്തെ തെങ്ങിന്റെ മുകളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ച ബ്ളോക്കിനു സമീപം വെച്ചാണ് …

Read More »

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍്റെ പ്രവചനം. ഇടുക്കിയിലും പത്തനംതിട്ടയിലും 17ാം തിയതി വരെ യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോമോറിന്‍ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.

Read More »