മയക്കുമരുന്ന് കഴിച്ച് വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച് അക്രമാസക്തനായത്. മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്. ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാള്‍ ചവിട്ടി തകര്‍ത്തു. ഇതിന് ശേഷം …
Read More »തീരുമാനത്തില്‍ മാറ്റമില്ല; നിറംമാറ്റം ഉള്‍പ്പെടെ നടപ്പാക്കും; ബസ് ഉടമകളോട് ഗതാഗത മന്ത്രി
ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ …
Read More »38 കോടി ആദ്യദിന കളക്ഷനുമായി ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
മലയാള ചിത്രം ‘ലൂസിഫര്‍’ന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം ആദ്യദിനം വാരിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കളക്ഷനാണിത്. ആന്ധ്രപ്രദേശ് തെലങ്കാനയില്‍ നിന്നും 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. അതേസമയം അവധി ദിനങ്ങള്‍ ആയിട്ടുകൂടി പ്രതീക്ഷിച്ച കലക്ഷന്‍ സിനിമയ്ക്കു ലഭിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. റാം ചരണ്‍, ആര്‍.ബി. ചൗദരി, എന്‍.വി. പ്രസാദ് …
Read More »പുടിന്‍ ഒപ്പുവെച്ചു; യുക്രെയ്ന്റെ 18 ശതമാനം ഭൂമി ഇനി റഷ്യയുടേത്…
കിഴക്കന്‍, തെക്കന്‍ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഒപ്പുവെച്ചു. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സണ്‍ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ച് പുടിന്‍ റഷ്യയുടേതാക്കി മാറ്റിയത്. വര്‍ഷങ്ങളായി റഷ്യന്‍ അനുകൂല വിമതര്‍ക്ക് മേല്‍ക്കൈയുള്ള കിഴക്കന്‍ മേഖലയില്‍പോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേര്‍ക്കല്‍. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരില്‍ ഈ മേഖലകളില്‍ അഭിപ്രായ …
Read More »ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാന്‍ മോതിരം അണിഞ്ഞത് പുലിവാലായി; ഒടുവില്‍ രക്ഷയ്‌ക്ക് ഡോക്‌ടര്‍മാര്‍ക്കൊപ്പം എത്തിയത് അഗ്നിരക്ഷാ സേനയും…
തന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാന്‍ ഒരു യുവാവ് നടത്തിയ കളി തീക്കളിയായി. ലിംഗത്തില്‍ ഒരു ലോഹ മോതിരം ധരിക്കുകയാണ് യുവാവ് ചെയ്‌തത്. തായ്‌ലാന്‍ഡ് സ്വദേശിയായ ഈ യുവാവ് വിചാരിച്ചതുപോലെ നടന്നില്ലെന്ന് മാത്രമല്ല മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങുകയും ചെയ്‌തു. പുറത്തെടുക്കാനാവാതെ യുവാവ് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നാല് മാസം വേദനയനുഭവിച്ച ശേഷമാണ് ഡോക്‌ടറെ കാണാന്‍ യുവാവ് തയ്യാറായത്. ക്രുംഗ്‌തായ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇത് തങ്ങളെക്കൊണ്ട് മാത്രം സുരക്ഷിതമായി …
Read More »‘ഇന്നു മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും പാടില്ല; അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി’
വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇന്നു മുതല്‍ ഒരു വാഹനത്തിലും …
Read More »ഒരേ വിമാനത്തിലെത്തിയ മൂന്ന് പേര്‍ സ്വര്‍ണം ഒളിപ്പിച്ചത് മലദ്വാരത്തില്‍; എന്നാൽ നാലാമന്‍ പരീക്ഷിച്ചത് പുതിയ രീതി, നെടുമ്ബാശേരിയില്‍ പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വര്‍ണം
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നാല് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. പിടിയിലായവരെല്ലാം ഇന്നലെ പുലര്‍ച്ചെ ദുബായിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1783 ഗ്രാം സ്വര്‍ണവും മലപ്പുറം സ്വദേശിയില്‍ നിന്ന് 1140 ഗ്രാമുമാണ് കണ്ടെടുത്തത്. കാസര്‍കോട് സ്വദേശിയായ ഒരാളില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. മറ്റൊരാളില്‍ നിന്ന് പൊടിരൂപത്തിലാക്കി ബേസ് ബോര്‍ഡ് പെട്ടിയിലൊളിപ്പിച്ച് കടത്തിയ 200 ഗ്രാം സ്വര്‍ണം …
Read More »അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായകന്‍ ഉച്ചക്ക് ഒരു മണിക്ക് വന്നാല്‍ എങ്ങനെ സഹിക്കും, താൻ അവർക്കൊപ്പമെന്ന് ഹരീഷ് പേരടി
ഓണ്‍ലൈന്‍ അവതാരകയോട് മോശമായിപ്പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുകയാണ്. നടന്‍ മാപ്പ് പറയുകയും പരാതിക്കാരി പരാതി പിന്‍വലിക്കുകയും ചെയ്തെങ്കിലും വിലക്ക് ചെറിയൊരു കാലയളവിലേക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം- ‘സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ …
Read More »ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഇത് ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്. …
Read More »ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആന്ധ്രാ പ്രദേശ് തീരത്തേക്ക് ന്യൂനമർദം നീങ്ങാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Read More »