Breaking News

വിമാനയാത്രക്കിടെ കോവിഡ് പോസിറ്റീവായ അധ്യാപിക ക്വാറന്റീനില്‍ കഴിഞ്ഞത് ബാത്ത്‌റൂമില്‍…

സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള വിനോദയാത്രക്കായുള്ള വിമാനയാത്രക്കിടെ കോവിഡ് പോസിറ്റീവായ അധ്യാപിക ക്വാറന്റീനില്‍ കഴിഞ്ഞത് ബാത്ത്‌റൂമില്‍. മരീസ ഫോട്ടിയോക്ക് ആണ് യാത്രക്കിടെ രോഗബാധ സ്ഥിരീകരിച്ചത്. ചിക്കാഗോയില്‍ നിന്നായിരുന്നു ഇവര്‍ ഐസ്‌ലാന്‍ഡിലേക്കുള്ള വിമാനം കയറിയത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് രണ്ട് തവണ പി.സി.ആര്‍ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തി.

പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പൊഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ ഫോട്ടിയോ വിമാന ജീവനക്കാരെ വിവരമറിയിച്ചു. പിന്നീട് വിമാനത്തിന്റെ ജീവനക്കാര്‍ തനിക്കായി പ്രത്യേക സീറ്റ് ഒരുക്കാന്‍ ശ്രമിച്ചു.

എന്നാല്‍, വിമാനത്തില്‍ യാത്രികരുടെ എണ്ണം കൂടുതലയാതിനാല്‍ അത് സാധ്യമായില്ല. തുടര്‍ന്ന് താന്‍ തന്നെ വിമാനത്തിന്റെ ബാത്ത്‌റൂമില്‍ ക്വാറന്റീനിലിരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ബാത്ത്‌റൂമില്‍ ഭക്ഷണം ഉള്‍പ്പടെ വിമാനയാത്രക്കാര്‍ എത്തിച്ച് നല്‍കിയെന്നും പിന്നീട് ഐസ്‌ലാന്‍ഡില്‍ എത്തിയതിന് ശേഷം ക്വാറന്റീനിലേക്ക് മാറ്റിയെന്നും അധ്യാപിക പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …